'അച്ഛനും അമ്മയും ഒന്നിനും നിര്‍ബന്ധിച്ചില്ല', ലോകത്തിലെ സമര്‍ഥയായ വിദ്യാര്‍ഥിനി പറയുന്നു

76 രാജ്യങ്ങളില്‍ നിന്നായി പതിനയ്യായിരത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്ത മത്സരത്തിലാണ് നതാഷ മുന്‍പന്തിയില്‍ എത്തിയത്
'അച്ഛനും അമ്മയും ഒന്നിനും നിര്‍ബന്ധിച്ചില്ല', ലോകത്തിലെ സമര്‍ഥയായ വിദ്യാര്‍ഥിനി പറയുന്നു

ലോകത്തിലെ ഏറ്റവും സമര്‍ഥയായ വിദ്യാര്‍ഥിനി എന്ന വിശേഷണം രണ്ടാം വട്ടവും നേടിയെടുത്തിരിക്കുന്നു ഇന്ത്യന്‍-അമേരിക്കന്‍ വംശജയായ നതാഷ പെരിയനായകം. വേള്‍ഡ്‌സ് ബ്രൈറ്റസ്റ്റ് സ്റ്റുഡന്‍റ് ലിസ്റ്റില്‍ ഇടംപിടിക്കാനുള്ള പ്രചോദനം എന്തെന്നു ചോദിച്ചാല്‍, നതാഷയ്ക്ക് ഒരു ഉത്തരമേയുളളൂ. അച്ഛനും അമ്മയും ഒന്നിനും നിര്‍ബന്ധിച്ചില്ല, നീയതു നേടിയെടുക്കണം എന്ന സമ്മര്‍ദ്ദം ഉണ്ടായില്ല. എന്തെങ്കിലും ചെയ്യണമെന്നു പറഞ്ഞു സമ്മര്‍ദ്ദം ചെലുത്താത്തതു തന്നെയായിരുന്നു ഏറ്റവും വലിയ പിന്തുണയെന്നു നതാഷ പറയുന്നു.

ന്യുജഴ്‌സിയിലെ ഫ്‌ളോറന്‍സ് എം ഗോഡിനീര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് നതാഷ. അച്ഛനും അമ്മയും ചെന്നൈ സ്വദേശികള്‍. 76 രാജ്യങ്ങളില്‍ നിന്നായി പതിനയ്യായിരത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്ത മത്സരത്തിലാണ് നതാഷ മുന്‍പന്തിയില്‍ എത്തിയത്. ജോണ്‍സ് ഹോപ്ക്കിന്‍സ് സെന്റര്‍ ഫോര്‍ ടാലന്റഡ് യൂത്ത് നടത്തുന്ന ബ്രൈറ്റസ്റ്റ് സ്റ്റുഡന്‍റ് മത്സരത്തില്‍ രണ്ടാം വട്ടമാണ് നതാഷ ഉയരങ്ങളിലെത്തുന്നത്. 

പഠനത്തോടൊപ്പം പാട്ടിനും ചിത്രംവരയ്ക്കുമൊക്കെ നതാഷ പ്രാധാന്യം നൽകുന്നുണ്ട്. ഭാവിയിൽ ആരാകണം എന്നു തീരുമാനിച്ചിട്ടില്ല. എൻജിനിയറിങ്ങും ആർക്കിടെക്ച്ചറുമൊക്കെ താൽപര്യമുണ്ട്. തീരുമാനം എടുക്കേണ്ട സമയമാകുമ്പോൾ മാത്രമേ സ്വന്തം വഴി തെരഞ്ഞെടുക്കൂ, നതാഷ പറയുന്നു. 

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com