നീറ്റ്/എൻജിനീയറിങ് പ്രവേശന പരിശീലനം

നിശ്ചിത സമയത്തിനുളളില്‍ ലഭിക്കാത്തതും ആവശ്യമായ രേഖകള്‍ ഇല്ലാത്തതുമായ അപേക്ഷകള്‍ പരിഗണിക്കില്ല
നീറ്റ്/എൻജിനീയറിങ് പ്രവേശന പരിശീലനം

പ്ലസ് ടു സയന്‍സ് വിഷയത്തില്‍ 2022-23 അധ്യയന വര്‍ഷം പഠിക്കുന്നതും 2023 ലെ നീറ്റ്/എൻജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് മുന്‍പായി ഒരു മാസത്തെ ക്രാഷ് കോഴ്‌സില്‍  പങ്കെടുത്ത് പരീക്ഷ എഴുതുന്നതിന് ആഗ്രഹിക്കുന്നതുമായ പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍ നിന്നും പരിശീലനത്തിന് പട്ടികവര്‍ഗ വികസന വകുപ് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകരില്‍ നിന്നും ഏറ്റവും യോഗ്യരായ 100 പേരെ തെരെഞ്ഞെടുത്ത് താമസ ഭക്ഷണ സൗകര്യത്തോടെ സംസ്ഥാനത്തെ പ്രശസ്തമായ പരിശീലന സ്ഥാപനം മുഖേന ഒരു മാസം നീണ്ടു നില്‍ക്കുന്ന പ്രവേശന പരീക്ഷ പരിശീലന പരിപാടി നടത്തും.  

പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ ര്യമുളള പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ പേര്, മേല്‍വിലാസം ബന്ധപെടാവുന്ന ഫോണ്‍ നമ്പര്‍ എന്നിവ വെളള കടലാസില്‍ രേഖപെടുത്തി രക്ഷകര്‍ത്താവിന്‍റെ സമ്മതപത്രം,  പ്ലസ് വണ്‍ പരീക്ഷ സര്‍ട്ടിഫിക്കറ്റിന്‍റെയും, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പും, നീറ്റ്/എൻജിനീയറിങ് എന്നത് അപേക്ഷയില്‍ വ്യക്തമാക്കിയത് സഹിതം റാന്നി ട്രൈബല്‍ ഡെവലപ്മെന്‍റ്ഓഫീസില്‍ മാര്‍ച്ച് 20ന് വൈകുന്നേരം അഞ്ചിന് മുന്‍പായി ലഭ്യമാക്കണം.  നിശ്ചിത സമയത്തിനുളളില്‍ ലഭിക്കാത്തതും ആവശ്യമായ രേഖകള്‍ ഇല്ലാത്തതുമായ അപേക്ഷകള്‍ പരിഗണിക്കില്ല.  തെരെഞ്ഞെടുക്കപെടുന്ന വിദ്യാര്‍ഥികളുടെ പരിശീലനത്തിനുളള മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com