നീറ്റ് പിജി പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു

മെഡിക്കൽ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ജൂൺ 23 നായിരുന്നു നിശ്ചയിച്ചിരുന്നത്
neet pg exam dates announced
നീറ്റ് പിജി പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു
Updated on

ന്യൂഡൽഹി: മാറ്റിവച്ച നീറ്റ് പിജി പരീക്ഷ ഓഗസ്റ്റ് 11 ന് നടത്തുമെന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) അറിയിച്ചു. മെഡിക്കൽ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ജൂൺ 23 നായിരുന്നു നിശ്ചയിച്ചിരുന്നത്.

എന്നാൽ മെഡിക്കൽ ബിരുദ പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെത്തുടർന്ന് റദ്ദാക്കിയിരുന്നു. 2 ഷിഫ്റ്റായാണ് പരീക്ഷ നടത്തുകയെന്ന് എൻടിഎ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com