നീറ്റ്: പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

കണ്ണൂർ സ്വദേശിയടക്കം പതിനേഴു പേർക്ക് പുതിയ റാങ്ക് പട്ടികയിൽ ഒന്നാം റാങ്ക്
NEET Rank list
നീറ്റ്: പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
Updated on

ന്യൂഡൽഹി: പുതുക്കിയ നീറ്റ് യുജി റാങ്ക് പട്ടിക എൻടിഎ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. കണ്ണൂർ സ്വദേശിയടക്കം പതിനേഴു പേർക്ക് പുതിയ റാങ്ക് പട്ടികയിൽ ഒന്നാം റാങ്ക് ലഭിച്ചു. കണ്ണൂർ, പള്ളിക്കര,പൊടിക്കുണ്ട് സ്വദേശി ശ്രീനന്ദ് ഷർമിളാണ് ഒന്നാം റാങ്ക് നേടിയ മലയാളി.

സുപ്രീം കോടതി ഇടപെടലിനെ തുടർന്നാണ് പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചത്. പുതിയ പട്ടിക വന്നതോടെ 16000 വിദ്യാർഥികൾക്ക് മെഡിക്കൽ പ്രവേശനത്തിനുള്ള അവസരമില്ലാതായി.

തെറ്റായ ഉത്തരത്തിനു നൽകിയ മാർക്ക് കുറയ്ക്കാൻ നേരത്തെ സുപ്രീം കോടതി നിർദേശം നൽകിയിരുന്നു. ഒരു ചോദ്യത്തിന്‍റെ രണ്ടുത്തരങ്ങൾ ശരിയായി പരിഗണിച്ച നടപടിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. ആദ്യം ഫലം വന്നപ്പോൾ ഒന്നാം റാങ്ക് നേടിയ അറുപത്തൊന്നു പേരിൽ നാലു മലയാളികളാണ് ഉണ്ടായിരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com