OET/IELTS/GERMAN കോഴ്സുകൾക്ക് ഫീസ് ഇളവ്

ബിപിഎല്‍/എസ്‌സി/എസ്‌ടി വിഭാഗങ്ങളിൽപ്പെടുന്നവര്‍ക്ക് ഫീസ് സൗജന്യമാണ്. മറ്റുളളവര്‍ക്ക് ജിഎസ്‌ടി ഉള്‍പ്പെടെ 4425 രൂപ
OET and IELTS German courses can be studied at low fees
OET, IELTS, ജർമൻ കോഴ്സുകൾ കുറഞ്ഞ ഫീസിന് പഠിക്കാം
Updated on

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്‍റെ (NIFL) തിരുവനന്തപുരം, കോഴിക്കോട് സെന്‍ററുകളില്‍ OET, IELTS (OFFLINE/ONLINE) ജർമന്‍ A1,A2, B1, B2 (OFFLINE) കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവര്‍ക്ക് www.nifl.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് 2025 ഫെബ്രുവരി ഏഴിനകം അപേക്ഷ നല്‍കാവുന്നതാണെന്ന് നോര്‍ക്ക റൂട്ട്സ് സിഇഒ അജിത് കോളശ്ശേരി അറിയിച്ചു.

IELTS & OET (ഓഫ്‌ലൈൻ-08 ആഴ്ച) കോഴ്സില്‍ ബിപിഎല്‍/എസ്‌സി/എസ്‌ടി വിഭാഗങ്ങളിൽപ്പെടുന്നവര്‍ക്ക് ഫീസ് സൗജന്യമാണ്. മറ്റുളളവര്‍ക്ക് ജിഎസ്‌ടി ഉള്‍പ്പെടെ 4425 രൂപയാണ് ഫീസ് (ലിസണിങ്, റീഡിങ്, സ്പീക്കിങ്, റൈറ്റിങ് മോഡ്യൂളുകള്‍).

മുൻകാലങ്ങളിൽ OET/IELTS പരീക്ഷ എഴുതിയവര്‍ക്കു മാത്രമായിരിക്കും ഓൺലൈൻ ബാച്ചിലേക്കുള്ള പ്രവേശനം. ഓണ്‍ലൈന്‍ കോഴ്സുകള്‍ക്ക് ഫീസിളവ് ബാധകമല്ല.

ഓഫ്‌ലൈൻ കോഴ്സില്‍ മൂന്നാഴ്ച നീളുന്ന അഡീഷണല്‍ ഗ്രാമര്‍ ക്ലാസിനും അവസരമുണ്ടാകും (ഫീസ് 2000 രൂപ). IELTS ഓൺലൈൻ എക്സാം ബാച്ചിന് 4425 രൂപയും, റഗുലര്‍ ബാച്ചിന് 7080 രൂപയുമാണ് ഫീസ്. OET (ഓൺലൈൻ-04 ആഴ്ച‌ ) 5900 രൂപയും, ഏതെങ്കിലും ഒരു മോഡ്യൂളിന് 8260 ഉം, ഏതെങ്കിലും രണ്ട് മോഡ്യൂളുകള്‍ക്ക് 7080 രൂപയുമാണ് ഫീസ് (ജി.എസ്.ടി ഉള്‍പ്പെടെ).

ഫീസ് സംബന്ധിക്കുന്ന വിവരങ്ങൾക്ക് +91-7907323505 (തിരുവനന്തപുരം), +91-8714259444 (കോഴിക്കോട്) എന്നീ മൊബൈല്‍ നമ്പറുകളിലോ നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്‍ററിന്‍റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് നോര്‍ക്കറൂട്ട്സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com