വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

85 ശതമാനം മാര്‍ക്കാണ് വേണ്ടത്

Applications invited for the World Malayalee Council Scholarship.

വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Updated on

മുംബൈ: വേള്‍ഡ് മലയാളി കൗണ്‍സില്‍ മുംബൈ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നല്‍കി വരുന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു.

2025-26 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.സി., എച്ച്.എസ്.സി. പരീക്ഷകളില്‍ 85 ശതമാനത്തിലധികം മാര്‍ക്ക് നേടിയ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് അവസരം.

അര്‍ഹരായ വിദ്യാര്‍ഥികള്‍ നേരിട്ട് അപേക്ഷിക്കേണ്ട അവസാന തിയ്യതി ജൂലൈ 31 ആണ്. അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പും ഇ-മെയില്‍ മുഖേന നല്‍കണമെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ മുംബൈ പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറി എം.കെ. നവാസ് അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com