നഴ്സസ് ക്ഷേമനിധി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കോഴ്സ് തീരുന്നതുവരെ ഓരോ വർഷവും സ്കോളർഷിപ്പ് ലഭിക്കും.
symbolic
പ്രതീകാത്മക ചിത്രം
Updated on

കേരള ഗവൺമെന്‍റ് നഴ്സസ് ആൻഡ് പബ്ലിക് ഹെൽത്ത് നഴ്സസ് ക്ഷേമനിധിയിലെ അംഗങ്ങളുടെ കുട്ടികൾക്കുള്ള ക്യാഷ് അവർഡിനും സ്കോളർഷിപ്പിനും അപേക്ഷ ക്ഷണിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ടി.എച്ച്.എസ്.എൽ.സി, വി.എച്ച്.എസ്.സി, എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ ക്ഷേമനിധിയിലെ അംഗങ്ങളുടെ കുട്ടികൾക്കാണ് ക്യാഷ് അവാർഡ്. പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ മൂന്നു മാസത്തിനകം ഇതിനുള്ള അപേക്ഷ നിശ്ചിത ഫോമിൽ ജില്ല എം.സി.എച്ച് ഓഫീസർ വഴിയോ ഡിസ്ട്രിക്ട് നഴ്സിംഗ് ഓഫീസർ വഴിയോ നേരിട്ടോ ക്ഷേമനിധി സെക്രട്ടറിക്ക് ലഭിക്കണം.

വിവിധ പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്നതിന് ഗവൺമെന്‍റ് നടത്തിയ എൻട്രൻസ് പരീക്ഷയിലൂടെ സർക്കാർ ക്വാട്ടയിൽ പ്രവേശനം ലഭിക്കുന്ന കുട്ടികൾക്കും ഗവൺമെന്‍റ് നഴ്സിംഗ് സ്കൂളുകളിലും ഗവൺമെന്‍റ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിംഗ് സ്കൂളുകളിലും പ്രവേശനം ലഭിക്കുന്ന കുട്ടികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം.

അഡ്മിഷൻ കിട്ടി മൂന്ന് മാസത്തിനകമോ നവംബർ 30 ന് അകമോ നിശ്ചിത ഫോമിൽ അപേക്ഷ നൽകണം. കോഴ്സ് തീരുന്നതുവരെ ഓരോ വർഷവും സ്കോളർഷിപ്പ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറി, നഴ്സസ് ക്ഷേമനിധി, ഹോളി ഏഞ്ചൽസ്

കോൺവെന്‍റിന് എതിർവശം, തിരുവനന്തപുരം – 1 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ : 0471-3591990.

Trending

No stories found.

Latest News

No stories found.