നഴ്‌സിങ് കോഴ്സുകളിലേക്കുള്ള ഓപ്ഷൻ രജിസ്ട്രേഷൻ തിങ്കളാഴ്ച വരെ

കോളെജുകളുടെയും സീറ്റുകളുടെയും വിശദാംശങ്ങൾ www.lbscentre.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്
Repreentative image
Repreentative image
Updated on

തിരുവനന്തപുരം: സർക്കാർ, സർക്കാർ-നിയന്ത്രിത നഴ്‌സിങ് കോഴ്സുകളിലേക്കുള്ള ഓപ്ഷൻ രജിസ്ട്രേഷൻ തിങ്കളാഴ്ച അവസാനിക്കും.

ഈ വർഷം പുതിയതായി അനുവദിച്ച 11 സർക്കാർ / സർക്കാർ സ്വാശ്രയ നഴ്‌സിങ് കോളെജുകളിലേക്കുള്ള ഓപ്ഷൻ രജിസ്ട്രേഷൻ നേരത്തെ ആരംഭിച്ചിരുന്നു. സർക്കാരിന്‍റെ കീഴിലുള്ള 5 കോളെജുകളിലേക്കും സർക്കാരിന്‍റെ തന്നെ നിയന്ത്രണത്തിലുള്ള സിമെറ്റിന്‍റെ കീഴിലുള്ള 6 കോളെജുകളിലേക്കും, നേരത്തെ അനുവദിച്ചിട്ടുള്ള കോളെജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും ഓപ്ഷൻ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 25ന് വൈകുന്നേരം 5 മണിവരെ ആണ്.

ഈ ഓപ്ഷൻ രജിസ്‌ട്രേഷന് അടിസ്ഥാനത്തിലുള്ള അലോട്ട്‌മെന്‍റ് 26 നു നടത്തും.

കോളെജുകളുടെയും സീറ്റുകളുടെയും വിശദാംശങ്ങൾ www.lbscentre.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്. കോളെജിൽ ജോയിൻ ചെയ്തവർക്ക് ഇതിൽ പങ്കെടുക്കുന്നതിന് എൻഒസിയുടെ ആവശ്യമില്ല.

ഇപ്പോൾ നൽകുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും അലോട്ട്‌മെന്‍റ്. മുൻപ് നൽകിയ ഓപ്ഷനുകൾ ഇതിൽ പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്കായി 0471-2560363, 364 എന്ന നമ്പറുകളിൽ ബന്ധപ്പെടാം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com