നഴ്‌സിങ്, പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് ജൂൺ 15 വരെ അപേക്ഷിക്കാം

അപേക്ഷാഫീസ് ഓൺലൈനായോ അല്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്‍റെ ഏതെങ്കിലും ശാഖ വഴിയോ അടയ്ക്കാം
Nursing paramedical courses admission
നഴ്‌സിങ്, പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് ജൂൺ 15 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്വാശ്രയ കോളെജുകളിലേക്ക് 2023-24 വർഷത്തെ ബിഎസ്‌സി നഴ്‌സിങ്, ബിഎസ്‌സി എംഎൽടി, ബിഎസ്‌സി പെർഫ്യൂഷൻ ടെക്‌നോളജി, ബിഎസ്‌സി ഒപ്‌റ്റോമെട്രി, ബിപിടി, ബിഎഎസ്എൽപി, ബിസിവിടി, ബിഎസ്‌സി ഡയാലിസിസ് ടെക്‌നോളജി, ബിഎസ്‌സി ഒക്കുപ്പേഷണൽ തെറാപ്പി, ബിഎസ്‌സി മെഡിക്കൽ ഇമേജിങ് ടെക്‌നോളജി, ബിഎസ്‌സി റേഡിയോതെറാപ്പി ടെക്‌നോളജി, ബിഎസ്‌സി ന്യൂറോ ടെക്‌നോളജി എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പുതിയ കോഴ്‌സുകൾക്ക് സർക്കാർ അംഗീകാരം ലഭിക്കുന്ന പ്രകാരം പ്രവേശന പ്രക്രിയയിൽ ഉൾപ്പെടുത്തുന്നതാണ്.

എൽബിഎസ് സെന്‍റർ ഡയറക്ടറുടെ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷാഫീസ് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്‍റെ ഏതെങ്കിലും ഒരു ശാഖ വഴിയോ 2024 മേയ് 17 മുതൽ ജൂൺ 12 വരെ അപേക്ഷാ ഫീസ് ഒടുക്കാവുന്നതാണ്. ജനറൽ, എസ്ഇബിസി എന്നീ വിഭാഗത്തിന് 800 രൂപയും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷയുടെ അന്തിമ സമർപ്പണത്തിനുള്ള അവസാന തീയതി ജൂൺ 15 വരെ. പ്രോസ്പെക്ടസ് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ബിഎസ്‌സി നഴ്‌സിംഗിനും, ബിഎഎസ്എൽപി ഒഴികെയുള്ള മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്കും കേരള ഹയർ സെക്കണ്ടറി വിദ്യാഭ്യാസ ബോർഡന്‍റെ +2/ ഹയർ സെക്കണ്ടറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയോ പാസായിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമായി ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്കു മൊത്തത്തിൽ 50 ശതമാനം മാർക്കോടെ ജയിച്ചവർ പ്രവേശനത്തിന് അർഹരാണ്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഓരോന്നും പ്രത്യേകം പാസായിരിക്കണം.

ബിഎഎസ്എൽപി കോഴ്‌സിന് കേരള ഹയർ സെക്കഡറി വിദ്യാഭ്യാസ ബോർഡിന്‍റെ +2/ ഹയർ സെക്കന്‍ററി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയോ പാസായിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമായി, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ മാത്തമറ്റിക്‌സ്/ കമ്പ്യൂട്ടർസയൻസ്/ സ്റ്റാറ്റിസ്റ്റിക്‌സ്/ ഇലക്‌ട്രോണിക്‌സ്/ സൈക്കോളജി എന്നിവയ്ക്കു മൊത്തത്തിൽ 50% മാർക്കോടെ ജയിച്ചവർ ആയിരിക്കണം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഓരോന്നും പ്രത്യേകം പാസായിരിക്കണം. കേരള വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ കേരള ഹയർ സെക്കണ്ടറി പരീക്ഷക്ക് തത്തുല്യ യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്.

സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിൽക്കുന്ന വിഭാഗക്കാർക്കും, ഭിന്നശേഷി വിഭാഗക്കാർക്കും 5% മാർക്ക് ഇളവ് അനുവദിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ 0471 2560363, 364 എന്നീ നമ്പറുകളിലും www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com