ഒഫ്സെറ്റ് പ്രിന്‍റിങ് ടെക്‌നോളജി കോഴ്സിൽ സീറ്റൊഴിവ്

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സ്‌റ്റൈപ്പന്‍റോടുകൂടിയ അപ്രന്‍റിസ്ഷിപ്പ് ട്രെയിനിങ്
Offset Printing Technology
ഒഫ്സെറ്റ് പ്രിന്‍റിങ് ടെക്‌നോളജി
Updated on

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്‍റർ ഫൊർ അഡ്വാൻസ്ഡ് പ്രിന്‍റിങ് ആൻഡ് ട്രെയിനിങും സംയുക്തമായി തിരുവനന്തപുരത്തുള്ള ട്രെയിനിങ് ഡിവിഷനിൽ ആരംഭിച്ച കേരള ഗവൺമെന്‍റ് അംഗീകാരമുള്ള ഒരു വർഷ സർട്ടിഫിക്കറ്റ് ഇൻ ഒഫ്സെറ്റ് പ്രിന്‍റിങ് ടെക്‌നോളജി കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു. അപേക്ഷകർ പ്ലസ്ടു/ വി.എച്ച്.എസ്.ഇ/ ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യത പാസായിരിക്കണം. പട്ടികജാതി / പട്ടികവർഗ്ഗ / മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് സൗജന്യമായിരിക്കും. പഠനകാലയളവിൽ സ്‌റ്റൈപ്പന്‍റും ലഭിക്കുന്നതാണ് ഒ.ബി.സി/ എസ്.ഇ.ബി.സി/ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സ്‌റ്റൈപ്പന്‍റോടുകൂടിയ അപ്രന്‍റിസ്ഷിപ്പ് ട്രെയിനിങ് സി-ആപ്റ്റ് മുഖേന ലഭ്യമാക്കുന്നതാണ്.

പ്രസ്തുത സർട്ടിഫിക്കറ്റ് പ്രിന്‍റിങ് ഡിപ്പാർട്ടുമെന്‍റിൽ ഡിറ്റിപി ഓപ്പറേറ്റർ ഗ്രേഡ്-2, ഒഫ്സെറ്റ് പ്രിന്‍റിങ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ്-2, പ്ലേറ്റ് മേക്കർ ഗ്രേഡ്-2 എന്നീ തസ്തികകളിലേയ്ക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന നിയമനം ലഭിക്കുന്നതിന് സർക്കാർ അംഗീകരിച്ചിട്ടുണ്ട്.

അപേക്ഷകർ വിദ്യാഭ്യാസയോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം കേരള സ്റ്റേറ്റ് സെന്‍റർ ഫൊർ അഡ്വാൻസ്ഡ് പ്രിന്‍റിങ് ആൻഡ് ട്രെയിനിങ്, ട്രെയിനിങ് ഡിവിഷൻ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം – 6950 24 ഫോൺ – 0471 2474720, 0471 2467728 എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്. Website :www.captkerala.com.

Trending

No stories found.

Latest News

No stories found.