സഹകരണ സർവീസ് പരീക്ഷാ ബോർഡ് ഒ.എം.ആർ പരീക്ഷ ഏപ്രിൽ 29ന്

ഹാൾടിക്കറ്റുകൾ ഏപ്രിൽ രണ്ടാം വാരം അയച്ചു തുടങ്ങും
സഹകരണ സർവീസ് പരീക്ഷാ ബോർഡ് ഒ.എം.ആർ പരീക്ഷ ഏപ്രിൽ  29ന്

സഹകരണ സർവീസ് പരീക്ഷാ ബോർഡിന്‍റെ 29/12/2022ലെ 16/2022 നമ്പർ വിജ്ഞാപനപ്രകാരം സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്കുള്ള ഒ.എം.ആർ പരീക്ഷ ഏപ്രിൽ 29നു രാവിലെ 10.30നും 17/2022 നമ്പർ വിജ്ഞാനപ്രകാരം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കുള്ള ഒ.എം.ആർ പരീക്ഷ അന്നേ ദിവസം ഉച്ചക്ക് രണ്ടിനും നടത്തും.

ഹാൾടിക്കറ്റുകൾ ഏപ്രിൽ രണ്ടാം വാരം അയച്ചു തുടങ്ങുമെന്ന് ഡെപ്യൂട്ടി രജിസ്ട്രാർ അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com