

ഓണാവധി ഒരു ദിവസം കുറവ്.
Representative image
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഓഗസ്റ്റ് 13ന് ഓണപ്പരീക്ഷ തുടങ്ങും. യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലാണ് 13ന് പരീക്ഷ തുടങ്ങുക. എല്‍പി, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് 14ന്. രാവിലെ 10 മുതല്‍ 12.15 വരെയും ഉച്ച കഴിഞ്ഞ് 1.30 മുതല്‍ 3.45 വരെയുമാണ് പരീക്ഷ. വെള്ളിയാഴ്ചകളില്‍ 2 മണിക്കാണു പരീക്ഷ ആരംഭിക്കുക.
എല്ലാ വിഭാഗങ്ങളിലും 20ന് പരീക്ഷ അവസാനിക്കും. 21ന് പ്രവൃത്തി ദിവസമായിരിക്കും. അന്ന് ഓണാഘോഷം നടത്താം. ഓണാവധിക്കായി അന്നു തന്നെ സ്‌കൂളുകള്‍ അടയ്ക്കും. പരീക്ഷയ്ക്കിടെ ഏതെങ്കിലും ദിവസം അവധി വന്നാല്‍, ആ ദിവസത്തെ പരീക്ഷ 21ന് നടക്കും. 31നാണ് അവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുക.
പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഓണാവധി10 ദിവസമില്ല, 9 ദിവസമേയുള്ളൂ. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്റ്റർ സ്നേഹിൽ കുമാറിന്‍റെ അധ്യക്ഷതയിൽ ചേർന്ന ക്യുഐപി യോഗത്തിലാണ് തീരുമാനം.