ബിഎസ്‌സി നഴ്സിങ് ഓപ്ഷൻ സമർപ്പണം ഓഗസ്റ്റ് 15 വരെ

ഓപ്ഷനുകൾ സമർപ്പിക്കാത്തവരെ അലോട്ട്‌മെന്‍റിനു പരിഗണിക്കില്ല.
Representative image for medical professionals
ബിഎസ് സി നഴ്സിങ് പാരാമെഡിക്കൽ Representative image
Updated on

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളെജുകളിലേക്ക് 2024-25 വർഷത്തെ ബി.എസ്‌സി നഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷിച്ച www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷാർഥികൾ വെബ്‌സൈറ്റിലൂടെ കോളെജ്/കോഴ്‌സ് ഓപ്ഷനുകൾ ഓഗസ്റ്റ് 15 ന് 5 മണി വരെ സമർപ്പിക്കണം.

വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കോളെജ് ലിസ്റ്റിന്‍റെ അടിസ്ഥാനത്തിലാണ് ഓപ്ഷനുകൾ സമർപ്പിക്കണം. പുതിയ കോളെജുകൾ വരുന്ന മുറയ്ക്ക് ഓപ്ഷൻ സമർപ്പണത്തിന് അവസരം നൽകും. ഓപ്ഷനുകൾ സമർപ്പിക്കാത്തവരെ അലോട്ട്‌മെന്‍റിനു പരിഗണിക്കില്ല.

ഓഗസ്റ്റ് 15 വരെ രജിസ്റ്റർ ചെയ്ത ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള ട്രയൽ അലോട്ട്‌മെന്‍റ്16 ന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾ 04712560363, 364 എന്നീ നമ്പറുകളിലും www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com