ഐബിഎമ്മിനൊപ്പം പിജി പഠിക്കാം; ഗ്ലോബൽ എൻട്രൻസ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു

ആഗോള ടെക് ഭീമനായ ഇന്‍റർനാഷണൽ ബിസിനസ് മെഷീൻസ് കോർപ്പറേഷൻ (ഐബിഎം) ഇന്ത്യയിലെ മുൻനിര സർവകലാശാലകളുമായി സഹകരിച്ച് നടത്തുന്ന ബിരുദാനന്തര പ്രോഗ്രാമുകൾ
ഗ്ലോബൽ എൻട്രൻസ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു

ഐബിഎമ്മിനൊപ്പം പിജി പഠിക്കാം

freepik.com

Updated on

കൊച്ചി: ആഗോള ടെക് ഭീമനായ ഇന്‍റർനാഷണൽ ബിസിനസ് മെഷീൻസ് കോർപ്പറേഷൻ (ഐബിഎം) ഇന്ത്യയിലെ മുൻനിര സർവകലാശാലകളുമായി സഹകരിച്ച് നടത്തുന്ന ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എംബിഎ, എംസിഎ, എംഎസ്സി തുടങ്ങിയ കോഴ്സുകളിലേക്കുള്ള പ്രവേശനം ഗ്ലോബൽ എൻട്രൻസ് ടെസ്റ്റിന്‍റെ (GET) അടിസ്ഥാനത്തിലായിരിക്കും. സെപ്റ്റംബർ 14-ന് ഓൺലൈനായി നടക്കുന്ന പ്രവേശന പരീക്ഷയ്ക്ക് സെപ്റ്റംബർ 7 വരെ അപേക്ഷ സമർപ്പിക്കാം. ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗീകൃത യൂണിവേഴ്സിറ്റികളിൽ ആണ് കോഴ്സുകൾ ലഭ്യമാവുക

നിർമിത ബുദ്ധിയുടെ (എഐ) കാലഘട്ടത്തിനനുസരിച്ച് വിദ്യാർത്ഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ഐബിഎം നേരിട്ട് രൂപകൽപ്പന ചെയ്ത 'ക്യു-സ്ക്വയേഡ് ' (Q²D) പാഠ്യപദ്ധതിയാണ് കോഴ്സുകളുടെ പ്രധാന ആകർഷണം. ഇൻഡസ്ട്രിക്ക് ആവശ്യമായ സാങ്കേതിക പരിജ്ഞാനം നൽകുന്നതിനൊപ്പം ഐബിഎമ്മിന്‍റെ ലൈവ് പ്രോജക്റ്റുകൾ, ഇന്നവേഷൻ ലാബുകൾ, ബൂട്ട് ക്യാമ്പുകൾ, കരിയർ ഡെവലപ്മെന്‍റ് പ്രോഗ്രാമുകൾ എന്നിവയിലും വിദ്യാർത്ഥികൾക്ക് പങ്കാളികളാകാൻ അവസരമുണ്ടാകുമെന്ന് ഐബിഎം അക്കാദമിക് റിലേഷൻഷിപ്പ് ഹെഡ് ഹരി രാമസുബ്രഹ്മണ്യൻ വ്യക്തമാക്കി.

പ്രവേശനം നേടുന്നവർക്ക് മാസ്റ്റർ ബിരുദത്തോടൊപ്പം ഐബിഎമ്മിന്‍റെ ഡിജിറ്റൽ ബാഡ്ജുകളും മറ്റ് പ്രൊഫഷണൽ സർട്ടിഫിക്കറ്റുകളും ലഭിക്കും. പഠനത്തോടൊപ്പം തൊഴിൽ ചെയ്ത് വരുമാനം നേടാൻ സഹായിക്കുന്ന 'ഏൺ വൈൽ യു ലേൺ' മാതൃകയും ഈ പ്രോഗ്രാമുകളുടെ പ്രത്യേകതയാണ്. പഠനത്തിന്‍റെ ഭാഗമായി പ്രമുഖ ആഗോള കമ്പനികളിൽ ഇന്‍റേൺഷിപ്പും പഠനം പൂർത്തിയാക്കുന്നവർക്ക് മുൻനിര മൾട്ടിനാഷണൽ കമ്പനികളിൽ പ്ലേസ്മെന്‍റ് സഹായവും ഐബിഎം ഉറപ്പുനൽകുന്നു. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി https://www.ibmiceq2d.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്കായി ‪+91 73563 38285‬ ഈ നമ്പറിൽ ബന്ധപ്പെടുക.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com