കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്മ്യൂണിക്കേഷൻ 2023-24 ബാച്ച് പിജി ഡിപ്ലോമ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ജേർണലിസം & കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ അഭിരാം ബി ഒന്നാം റാങ്കും ആൽഫിന ജോസഫ് രണ്ടാം റാങ്കും ആദിത്യൻ സുനിൽ മൂന്നാം റാങ്കും നേടി.
ടെലിവിഷൻ ജേണലിസം വിഭാഗത്തിൽ പ്രിയങ്ക ഗോപാലൻ, അജിത്ര രഘുനാഥ്, ശ്രിജിന മോൾ പി വി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി.
പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിംഗ് വിഭാഗത്തിൽ സഫ്വാൻ ഫാരിസ് കെ. ഒന്നാം റാങ്കിനും ആൽബർട്ട് കെ.ജെ. രണ്ടാം റാങ്കിനും അർഹരായി. അക്ഷയ് ബാബു ജെ ബി, അസ്‌ന അഷറഫ് എന്നിവർക്കാണ് മൂന്നാം റാങ്ക്. പരീക്ഷാഫലം www.keralamediaacademy.org യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.