pg medical courses apply now
പി.ജി മെഡിക്കൽ കോഴ്സുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം

പി.ജി മെഡിക്കൽ കോഴ്സുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം

വിശദമായ വിജ്ഞാപനം, പ്രോസ്പെക്റ്റസ് എന്നിവയ്ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് സന്ദർശിക്കുക
Published on

കേരളത്തിലെ വിവിധ സർക്കാർ മെഡിക്കൽ കോളെജുകളിലേക്കും, തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിലും (ആർ.സി.സി), സ്വാകാര്യ സ്വാശ്രയ മെഡിക്കൽ കോളെജുകളിലും ലഭ്യമായ എല്ലാ സീറ്റുകളിലേക്കും 2024-25 വർഷത്തെ വിവിധ ബിരുദാനന്തര ബിരുദ മെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു. ഒക്റ്റോബർ 7ന് വൈകുന്നേരം 4 മണി വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പ്രവേശനം സംബന്ധിച്ച വിശദമായ വിജ്ഞാപനം, പ്രോസ്പെക്റ്റസ് എന്നിവയ്ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2525300.

logo
Metro Vaartha
www.metrovaartha.com