കെജിറ്റിഇ പ്രിന്‍റിങ് ടെക്നോളജി: ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷൻ

ജനറൽ മെരിറ്റ് ഒഴിവുള്ള സീറ്റുകളിലേക്കുള്ള അഡ്മിഷൻ ആഗസ്റ്റ് 19ന്
KGTE PRINTING TECHNOLOGY
പ്രിന്‍റിങ് ടെക്നോളജി കോഴ്സ്
Updated on

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്ക് കോളെജിന് കീഴിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ ട്രെയിനിങ് സെന്‍ററിൽ ഒരു വർഷം ദൈർഘ്യമുള്ള കെ.ജി.റ്റി.ഇ പ്രിന്‍റിങ് ടെക്നോളജി (പാർട്ട് ടൈം) പോസ്റ്റ് പ്രസ്ഓപ്പറേഷൻ ആൻഡ് ഫിനിഷിങ് കോഴ്സിലേക്ക് ജനറൽ മെരിറ്റ് വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള അഡ്മിഷൻ 2024 ആഗസ്റ്റ് 19ന് നടത്തുന്നതാണ്.

ഇതിലേക്കായി ജനറൽ മെരിറ്റ് വിഭാഗം റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 9.30ന് സെൻട്രൽ പോളിടെക്നിക്ക് കോളെജിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cpt.ac.in.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com