വൊക്കേഷണൽ ഹയർ സെക്കൻഡറി സേ/ഇംപ്രൂവ്‌മെന്‍റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

ഉത്തരക്കടലാസിന്‍റെ പകർപ്പിനുള അപേക്ഷയും മേൽ പറഞ്ഞ തീയതിക്കകം പരീക്ഷാ ഓഫീസിൽ സമർപ്പിക്കണം.
pixabay image
pixabay image
Updated on

പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി (വൊക്കേഷണൽ) വിഭാഗം 2013 ജൂണിൽ നടത്തിയ രണ്ടാം വർഷ സേ/ഇംപ്രൂവ്‌മെന്‍റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലം www.keralaresults.nic.in ൽ ലഭ്യമാണ്.

ഉത്തരക്കടലാസുകളുടെ പുനഃമൂല്യനിർണയം, സൂക്ഷ്മ പരിശോധന എന്നിവയ്ക്കുള്ള അപേക്ഷ നിശ്ചിത ഫീസൊടുക്കി വിദ്യാർഥി രജിസ്റ്റർ ചെയ്ത സ്‌കൂളിലെ പ്രിൻസിപ്പലിന് ജൂലൈ 26നകം സമർപ്പിക്കണം.

ഉത്തരക്കടലാസിന്‍റെ പകർപ്പിനുള അപേക്ഷയും മേൽ പറഞ്ഞ തീയതിക്കകം പരീക്ഷാ ഓഫീസിൽ സമർപ്പിക്കണം. അപേക്ഷയുടെ മാതൃക www.vhsems.kerala.gov.in ൽ ലഭ്യമാണ്. ഇരട്ടമൂല്യനിർണയം കഴിഞ്ഞ വിഷയങ്ങൾക്ക് പുനർമൂല്യനിർണയം സൂക്ഷ്മ പരിശോധന എന്നവ ഉണ്ടായിരിക്കില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com