
തിരുവനന്തപുരം: 1-9 വരെയുള്ള സ്കൂൾ വാർഷിക പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. മാർച്ച് 13 മുതൽ 30 വരെയാണ് പരീക്ഷ നടക്കുക. രാവിലെ എസ്എസ്എൽസി, ഹയർ സെക്കന്‍ററി പരീക്ഷ നടക്കുന്നതിനാലാണ് വാർഷിക പരീക്ഷ ഉച്ചക്ക് ശേഷം നടത്തുന്നത്. ഉച്ചയ്ക്ക് ശേഷം 1.30 മുതലാണ് പരീക്ഷ. വെള്ളിയാഴ്ചകളിൽ പരീക്ഷ 2.15 മുതൽ ആയിരിക്കും നടത്തുക.