കൊപ്പം ഗവ.സ്കൂളിൽ സയൻസ് പാർക്ക്

ഒരേ സമയം 60-തിലേറെ സയൻസ്പരീക്ഷണം നടത്താൻ കഴിയുന്ന പാർക്ക്
കൊപ്പം ഗവ.സ്കൂളിൽ സയൻസ് പാർക്ക്| science park koppam gvt high school
സയൻസ് പാർക്ക്
Updated on

കൊപ്പം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളി​ൽ ശാ​സ്ത്ര അ​വ​ബോ​ധ​വും അ​ഭി​രു​ചി​യും വ​ള​ർ​ത്തു​ന്ന​തി​നാ​യി സ​യ​ൻ​സ് പാ​ർ​ക്ക് ഒ​രു​ങ്ങു​ന്നു. അധ്യാപകരുടെയും പി ടി എ യുടെയും നാട്ടുകാരുടെയും ശ്രമഫലമായാണ് സയൻസ് പാർക്ക് യാഥാർഥ്യമായത്.

പഠനത്തോടൊപ്പം വിദ്യാർഥികളിൽ സയൻസ് അവബോധവും അഭിരുചിയും എളുപ്പമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൊപ്പം ഗവ. ഹൈസ്‌കൂളിൽ സയൻസ് പാർക്ക് ഒരുക്കുന്നത്. പാഠഭാഗങ്ങളിലെ സയൻസ്പരീക്ഷണങ്ങൾ കുട്ടികൾക്ക് നേരിട്ട് കണ്ടു പരീക്ഷിച്ച് മനസിലാക്കാനും അറിവ് നേടാനും ഇതിലൂടെ കഴിയും. ആദ്യഘട്ടത്തിൽ ഒരേ സമയം 60-തിലേറെ സയൻസ്പരീക്ഷണം നടത്താൻ കഴിയുന്ന തരത്തിലാണ് സയൻസ്പാർക്ക് സജ്ജമാക്കുന്നത്.

നിലവിൽ സ്‌കൂൾ ലാബിന്‍റെ പരിമിതികൾ ഹൈസ്‌കൂൾവിഭാഗം കുട്ടികളെ വലിയ തോതിൽ ബാധിക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് സ്‌കൂൾ അധികൃതർ സയൻസ്പാർക്ക് എന്ന പദ്ധതിക്ക് രൂപം നൽകിയത്. സയൻസ് ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com