scole kerala
സ്കോൾ കേരള

സ്കോൾ കേരള പരീക്ഷ തീയതികളിൽ മാറ്റം

വിശദ വിവരങ്ങൾക്ക്: www.scolekerala.org
Published on

സ്‌കോൾ കേരള ഓഗസ്റ്റ് 18, 24, 25 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്‌സിങ് കെയർ കോഴ്‌സ് ആദ്യ ബാച്ച് തിയറി, പ്രായോഗിക പരീക്ഷ തീയതികൾ വയനാട് ജില്ലയിലുണ്ടായ പ്രകൃതി ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ പുനഃക്രമീകരിച്ചു.

പുതുക്കിയ ടൈംടേബിൾ അനുസരിച്ച് ഓഗസ്റ്റ് 18ന് നടത്താൻ നിശ്ചയിച്ചിരുന്ന DDN–01 പരീക്ഷ സെപ്റ്റംബർ 01 ന് രാവിലെ 10 മുതൽ 12 വരെയും ഓഗസ്റ്റ് 24 –ന് നടത്താൻ നിശ്ചയിച്ചിരുന്ന DDN–02 തിയറി, പ്രായോഗിക പരീക്ഷകളിൽ തിയറി പരിക്ഷ സെപ്റ്റംബർ 7 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും, പ്രായോഗിക പരീക്ഷ ഉച്ചയ്ക്ക് 2 മുതൽ 4 മണി വരെയും സംഘടിപ്പിക്കും.

ഓഗസ്റ്റ് 25 ന് നടത്താൻ നിശ്ചയിച്ചിരുന്ന പ്രായോഗിക പരീക്ഷ DDN–03 സെപ്റ്റംബർ 8 ന് രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ നടത്തും. വിദ്യാർഥികൾ അതത് പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും ഓഗസ്റ്റ് 21 മുതൽ ഹാൾടിക്കറ്റ് കൈപ്പറ്റേണ്ടതാണ്. വിശദ വിവരങ്ങൾക്ക്: www.scolekerala.org

logo
Metro Vaartha
www.metrovaartha.com