സിപെറ്റിൽ നൈപുണ്യവികസന കോഴ്സുകൾ തുടങ്ങി

സിപെറ്റിൻ്റെ സ്ഥാപിച്ചതിനൊ പതിനൊന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് എലൂർ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ മൈസൂർ സിപെറ്റ് ഡയറക്ടർ ആർ ടി നാഗരളളി അധ്യക്ഷനായി
സിപെറ്റിൽ നൈപുണ്യവികസന കോഴ്സുകൾ തുടങ്ങി
Updated on

കളമശേരി: കേന്ദ്ര സർക്കാർ സ്ഥാപനമായ ഏലൂരിലെ കൊച്ചി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോ കെമിക്കൽ എൻജിനിയറിങ് ആൻഡ് ടെക്നോളജി(സിപെറ്റ്)യിൽ സംസ്ഥാന പട്ടികവർഗ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നൈപുണ്യ വികസന കോഴ്സുകൾ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.

സിപെറ്റിൻ്റെ സ്ഥാപിച്ചതിനൊ പതിനൊന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് എലൂർ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ മൈസൂർ സിപെറ്റ് ഡയറക്ടർ ആർ ടി നാഗരളളി അധ്യക്ഷനായി. സിപെറ്റ് കൊച്ചി ജോയിന്റ് ഡയറക്ടർ കെ എ രാജേഷ്, ആലുവ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ആർ അനൂപ്, എലൂർ നഗരസഭാ കൗൺസിലർ അംബിക ചന്ദ്രൻ, പി ജെ മാത്യു, കെ പി ഭുവന എന്നിവർ സംസാരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com