നെടുമങ്ങാട് സർക്കാർ പോളിടെക്നിക്കിൽ സ്പോട്ട് അഡ്മിഷൻ

ഓഗസ്റ്റ് 13 നു രാവിലെ 11 നു മുൻപ് കോളെജിൽ എത്തി രജിസ്റ്റർ ചെയ്യണം
polytechnic spot admisson
പോളിടെക്നിക് സ്പോട്ട് അഡ്മിഷൻ
Updated on

നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളെജിൽ കമ്പ്യൂട്ടർ എൻജിനീയറിങ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ എൻജിനീയറിങ്, ഇലക്ട്രോണിക്സ് എൻജിനീയറിങ് എന്നീ ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 13 നു നടത്തും. പങ്കെടുക്കാൻ താൽപര്യമുള്ള നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾ അന്നേ ദിവസം രാവിലെ 11 നു മുൻപ് കോളെജിൽ എത്തി രജിസ്റ്റർ ചെയ്യണം. എസ്എസ്എൽസി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ടിസി, സ്വഭാവ സർട്ടിഫിക്കറ്റ്, കമ്യൂണിറ്റി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ആധാർ എന്നിവ അഡ്മിഷൻ സമയത്ത് ഹാജരാക്കണം.

ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള എല്ലാ വിഭാഗക്കാർക്കും എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗക്കാർക്കും അർഹമായ ഫീസ് ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 73064223502, 9497688633.

Trending

No stories found.

Latest News

No stories found.