Study abroad, opportunities and threats
പ്രിയമേറുന്ന വിദൂര വിദ്യാഭ്യാസം, തട്ടിപ്പുകളും ഏറെImage by creativeart on Freepik

പ്രിയമേറുന്ന വിദൂര വിദ്യാഭ്യാസം, തട്ടിപ്പുകളും ഏറെ

ചിലര്‍ അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിലും കോഴ്സുകള്‍ക്കും ചേര്‍ന്ന് തട്ടിപ്പിനിരയാകുന്നു

വിദേശത്ത് വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണം നമ്മുടെ നാട്ടില്‍ ഓരോ വര്‍ഷവും കൂടിക്കൊണ്ടിരിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മികച്ച വിദ്യാഭ്യാസം ലക്ഷ്യമാക്കിയാണ് മിക്കവരും വിദേശ പഠനത്തിന് പോകുന്നത്. എന്നാല്‍, ചിലര്‍ അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിലും കോഴ്സുകള്‍ക്കും ചേര്‍ന്ന് തട്ടിപ്പിനിരയാകുന്നു. അതിനാല്‍, വിദേശ പഠനത്തിനൊരുങ്ങുന്നവര്‍ ഏറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

എന്ത് പഠിക്കണം

വിദേശ പഠനത്തില്‍ പ്രഥമ പരിഗണന നല്‍കേണ്ട കാര്യമാണ് എന്തു പഠിക്കണം എന്നത്. പഠനത്തിന് ഏത് കോഴ്സ് എന്നത് ആദ്യംതന്നെ തെരഞ്ഞെടുക്കണം. വിദേശത്ത് എത്തിയശേഷം കോഴ്സ് തെരഞ്ഞെടുക്കാന്‍ ശ്രമിക്കരുത്.

എവിടെ പഠിക്കണം

അടുത്ത പടി എവിടെ, ഏത് കോളജ്, യൂനിവേഴ്സിറ്റി എന്ന തെരഞ്ഞെടുപ്പാണ്. വിദേശത്ത് പഠിക്കാന്‍ തീരുമാനിച്ചുകഴിഞ്ഞാല്‍ വളരെയധികം ശ്രദ്ധ കൊടുക്കേണ്ട ഒന്നാണ് അപേക്ഷിക്കല്‍ എങ്ങനെയെന്നത്. സമയനഷ്ടം മാത്രമല്ല, ധനനഷ്ടവും വരുത്തിവെക്കുമെന്നതിനാല്‍ അപേക്ഷിക്കുന്നത് തെറ്റായല്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ശരിയായ വിധത്തില്‍ അപേക്ഷ സമര്‍പ്പിച്ചാലേ പ്രവേശം സാധ്യമാകൂ. വിദേശ പഠനം എന്ന സ്വപ്നം സാക്ഷാത്കരിക്കണമെങ്കില്‍ വിസ അത്യന്താപേക്ഷിതമാണ്.

പഠനം വിവിധ രാജ്യങ്ങളില്‍

ബ്രിട്ടനില്‍ കൂടുതല്‍ പേര്‍ തെരഞ്ഞെടുക്കുന്നത് എംബിഎ കോഴ്സാണ്. ഓക്സ്ഫഡ് യൂനിവേഴ്സിറ്റി, കേംബ്രിജ് യൂനിവേഴ്സിറ്റി, ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സ് തുടങ്ങിയ സ്ഥാപനങ്ങളിലും അവയുടെ കീഴിലെ 1000ത്തോളം കോളജുകളിലുമാണ് ഏറ്റവുമധികം പേര്‍ ചേരുന്നത്.

എംബിഎ ഉള്‍പ്പെടെയുള്ള ബിരുദാനന്തര കോഴ്സുകളില്‍ മിക്കതിന്‍െറയും കാലാവധി ഒരു വര്‍ഷമാണെന്നത് പ്രധാന ആകര്‍ഷണമാണ്. ബ്രിട്ടനൊഴികെ മറ്റു രാജ്യങ്ങില്‍ ഒരു വര്‍ഷത്തെ കോഴ്സ് കഴിഞ്ഞാല്‍ ഒരു വര്‍ഷംകൂടി രാജ്യത്ത് തങ്ങുന്നതിന് പോസ്റ്റ് സ്റ്റഡി വര്‍ക് പെര്‍മിറ്റ് ലഭിക്കും. ഈ സമയത്ത് ജോലി തേടാവുന്നതാണ്. ഇത് പിന്നീട് വര്‍ക് പെര്‍മിറ്റിലേക്ക് മാറ്റുകയും ചെയ്യാം. കാനഡയില്‍ സാമൂഹിക സുരക്ഷിതത്വം കുറച്ചുകൂടി കൂടുതലുണ്ട്. മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍, നഴ്സിങ് തുടങ്ങിയ കോഴ്സുകള്‍ക്കാണ് കൂടുതല്‍ പേരും പോകുന്നത്. കാനഡയില്‍ പെര്‍മനന്‍റ് റെസിഡന്‍റ് വിസ കിട്ടാന്‍ എളുപ്പമാണ്. മൂന്ന് വര്‍ഷം സ്ഥിരമായി രാജ്യത്ത് കഴിയുന്നവര്‍ക്ക് ഇതിന് അപേക്ഷിക്കാം.

ഹോസ്പിറ്റാലിറ്റി, ബിസിനസ് ആന്‍ഡ് മാനേജ്മെന്‍റ്, ഏവിയേഷന്‍, ബയോടെക്നോളജി തുടങ്ങിയ കോഴ്സുകള്‍ക്കും ഇന്ത്യയില്‍നിന്ന് വിദ്യാര്‍ഥികള്‍ ചേരുന്നുണ്ട്. ഓസ്ട്രേലിയയില്‍ മൈനിങ്, ബയോ എന്‍ജിനീയറിങ്, ബിസിനസ് മാനേജ്മെന്‍റ്, സോഷ്യല്‍ വര്‍ക് തുടങ്ങിയ കോഴ്സുകളിലാണ് വിദ്യാര്‍ഥികള്‍ അധികവും ചേരുന്നത്. വിസ കിട്ടാന്‍ എളുപ്പമാണെന്നതാണ് വിദ്യാര്‍ഥികളെ ഇവിടേക്ക് കൂടുതലായി ആകര്‍ഷിക്കുന്നത്. സ്കോളര്‍ഷിപ്പുകളും ലഭ്യമാണ്.

Trending

No stories found.

Latest News

No stories found.