ഐസിടാക്കിൽ പഠിക്കാം ഇൻഡസ്ട്രി റെഡിനെസ് പ്രോഗ്രാമുകൾ: അപേക്ഷ ക്ഷണിച്ചു

ഒക്റ്റോബർ 15 വരെ ഈ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം.
Study in Icestock Industry Redness Programs: Applications invited

ഐസിടാക്കിൽ പഠിക്കാം ഇൻഡസ്ട്രി റെഡിനെസ് പ്രോഗ്രാമുകൾ: അപേക്ഷ ക്ഷണിച്ചു

Updated on

തിരുവനന്തപുരം: കേരള സർക്കാർ പിന്തുണയോടെ ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസിടാക്ക് (ഐസിടി അക്കാദമി ഓഫ് കേരള) തൊഴിലധിഷ്ഠിത ഇൻഡസ്ട്രി റെഡിനെസ് പ്രോഗ്രാമുകളിലേക്ക് അടുത്ത ബാച്ചിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. തിരുവനന്തപുരം ടെക്‌നോപാർക്കിലെ ഐസിടാക്ക് ക്യാംപസിൽ നേരിട്ട് നടത്തുന്ന ഓഫ്‌ലൈൻ ബാച്ചുകളിലേക്കാണ് പ്രവേശനം. സർട്ടിഫൈഡ് സ്പെഷ്യലിസ്റ്റ് ഇൻ ഫുൾ സ്റ്റാക്ക് ഡെവലപ്‌മെന്‍റ്, ഡാറ്റാ സയന്‍സ് ആൻഡ് അനലറ്റിക്സ്‌, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആൻഡ് മെഷീന്‍ ലേണിങ്, സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ് എന്നീ നൂതന പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

ഒരു മാസത്തെ ഇന്‍റേൺഷിപ്പ് ഉൾപ്പെടെ അഞ്ച് മാസം (500 മണിക്കൂർ) ദൈർഘ്യമുള്ള ഈ പ്രോഗ്രാമിൽ ഡ്യൂവൽ സർട്ടിഫിക്കേഷൻ, തൊഴിൽ നേടുന്നതിനാവശ്യമായ എംപ്ലോയബിലിറ്റി സ്കില്ലുകളിൽ സമഗ്രമായ പരിശീലനം, പരിചയസമ്പന്നരായ വ്യവസായ വിദഗ്ധർ നയിക്കുന്ന എക്സ്പെർട്ട് സെഷനുകൾ എന്നിവ പ്രധാന സവിശേഷതകളാണ്. പഠന കാലയളവിൽ ആറുമാസത്തേക്ക് ലിങ്ക്ഡ് ഇൻ ലേണിങ് അല്ലെങ്കിൽ അൺസ്റ്റോപ്പ് പ്രീമിയം ഉപയോഗിക്കാനുള്ള ലൈസൻസും ഇതോടൊപ്പം ലഭിക്കും.

പഠനത്തിൽ മികവ് പുലർത്തുന്ന യോഗ്യരായ വിദ്യാർഥികൾക്ക് 100% പ്ലേസ്‌മെന്‍റ് പിന്തുണയ്‌ക്കൊപ്പം ആകർഷകമായ സ്കോളർഷിപ്പുകളും ക്യാഷ്ബാക്ക് ആനുകൂല്യങ്ങളും ഉറപ്പു നൽകുന്നുണ്ട്. എൻജിനീയറിങ്, സയൻസ് ബിരുദധാരികൾ, ഗണിതത്തിലും കമ്പ്യൂട്ടർ ഫണ്ടമെന്‍റൽസിലും ശക്തമായ അടിത്തറയുള്ള ഏതെങ്കിലും എൻജിനീയറിങ് മേഖലയിൽ ത്രിവത്സര ഡിപ്ലോമയുള്ളവർ, അവസാന വർഷ ബിരുദ പരീക്ഷാഫലം കാത്തിരിക്കുന്നവർ എന്നിവർക്ക് അപേക്ഷിക്കാവുന്നതാണ്.

ഒക്റ്റോബർ 15 വരെ ഈ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://ictkerala.org/interest എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ ‪+91 75 940 51437‬, 47 127 00 811 എന്ന നമ്പറിലേക്കോ ബന്ധപ്പെടാവുന്നതാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com