

പഠനനിലവാരം, ജോലി സാധ്യത, പിആർ... ന്യൂസിലൻഡിനോട് കുടിയേറ്റക്കാർക്ക് പ്രിയമേറുന്നു.
freepik.com
ഇന്ത്യൻ വിദ്യാർഥികൾക്കായി ന്യൂസിലൻഡ് വലിയ ഉപരിപഠന ഇളവുകൾ പ്രഖ്യാപിച്ചു. ഐഇഎൽടിഎസ്, പിടിഇ പരീക്ഷകൾ ഇല്ലാതെ തന്നെ ചില സർവകലാശാലകളിൽ പ്രവേശനം നേടാം. പഠനശേഷം മൂന്ന് വർഷത്തെ വർക്ക് വിസയും പിന്നീട് സ്ഥിരതാമസത്തിനുള്ള അവസരവും ന്യൂസിലൻഡ് വാഗ്ദാനം ചെയ്യുന്നു. വിസ നടപടികൾ ലളിതമായതോടെ കേരളത്തിൽ നിന്നുള്ള വിദ്യാർഥികളുടെ എണ്ണത്തിൽ വലിയ വർധനവാണ് പ്രതീക്ഷിക്കുന്നത്.
വിദേശപഠനം സ്വപ്നം കാണുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് ഏറ്റവും പ്രിയപ്പെട്ട രാജ്യമായി ന്യൂസിലൻഡ് മാറുകയാണ്. മികച്ച വിദ്യാഭ്യാസ നിലവാരത്തിനൊപ്പം പഠനശേഷമുള്ള തൊലിവസരങ്ങളും, കൂടാതെ സ്ഥിരതാമസത്തിനുള്ള (PR) എളുപ്പവഴികളുമാണ് ന്യൂസിലൻഡിനെ ശ്രദ്ധേയമാക്കുന്നത്.
വിദേശപഠനത്തിന് കടമ്പയാകാറുള്ള ഐഇഎൽടിഎസ് (IELTS), പിടിഇ (PTE) തുടങ്ങിയ ഇംഗ്ലീഷ് ഭാഷാ പരീക്ഷകൾ ഇല്ലാതെ തന്നെ ന്യൂസിലൻഡിലെ പ്രമുഖ സർവകലാശാലകളിൽ പ്രവേശനം നേടാൻ ഇപ്പോൾ സാധിക്കും. അപേക്ഷകരുടെ അക്കാഡമിക് പശ്ചാത്തലവും മുൻപത്തെ പഠന മാധ്യമവും (Medium of Instruction) പരിഗണിച്ചാണ് ഇത്തരം ഇളവുകൾ നൽകുന്നത്.
സ്റ്റഡി പെർമിറ്റും പാർട്ട് ടൈം ജോലിയും: പഠനകാലയളവിൽ തന്നെ ആഴ്ചയിൽ നിശ്ചിത സമയം ജോലി ചെയ്യാനുള്ള അനുമതി വിദ്യാർഥികൾക്ക് ലഭിക്കും. ഇത് ജീവിതച്ചെലവ് കണ്ടെത്താൻ അവരെ സഹായിക്കുന്നു.
പോസ്റ്റ് സ്റ്റഡി വർക്ക് വിസ: പഠനം പൂർത്തിയാക്കിയ ശേഷം മൂന്ന് വർഷം വരെ ന്യൂസിലൻഡിൽ തുടർന്ന് ജോലി ചെയ്യാനുള്ള അവസരം ലഭിക്കും.
പിആർ സാധ്യതകൾ: സ്കിൽഡ് മൈഗ്രേഷൻ കാറ്റഗറിയിലൂടെ സ്ഥിരതാമസത്തിനുള്ള അപേക്ഷകൾ വേഗത്തിൽ പരിഗണിക്കപ്പെടുന്നു. പ്രത്യേകിച്ച് നഴ്സിംഗ്, എഞ്ചിനീയറിംഗ്, ഐടി മേഖലയിലുള്ളവർക്ക് മുൻഗണനയുണ്ട്.
ജീവിതനിലവാരം: സുരക്ഷിതമായ അന്തരീക്ഷവും ലോകോത്തര നിലവാരമുള്ള നഗരങ്ങളും ന്യൂസിലൻഡിന്‍റെ പ്രത്യേകതയാണ്.
വിസ നടപടികൾ ലളിതം
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ന്യൂസിലൻഡിന്‍റെ വിസ നടപടികൾ ഇപ്പോൾ കൂടുതൽ ലളിതവും വേഗത്തിലുള്ളതുമാണ്. ശരിയായ രേഖകൾ കൃത്യസമയത്ത് സമർപ്പിച്ചാൽ വിസ നിരസിക്കപ്പെടാനുള്ള സാധ്യത വളരെ കുറവാണ്.