യുകെയില്‍ ഉന്നതപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ്

യുകെ പഠനത്തിനായി ലഭിക്കുന്ന ആയിരത്തിലധികം സ്‌കോളര്‍ഷിപ്പുകളെക്കുറിച്ചും, ജോലി സാധ്യത കൂടുതലുള്ള കോഴ്‌സുകള്‍, ഇന്‍റേണ്‍ഷിപ്പുകൾ തുടങ്ങിയവയെക്കുറിച്ചും വിദഗ്ധരിൽനിന്ന് നേരിട്ട് മനസിലാക്കാം
Study in UK career guidance Kochi

യുകെയില്‍ ഉന്നതപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ്

Freepik

Updated on

കൊച്ചി: ബ്രിട്ടീഷ് കൗണ്‍സിലും നാഷണല്‍ ഇന്ത്യന്‍ സ്റ്റുഡന്‍റസ് & അലുംമ്‌നി യൂണിയന്‍ യുകെയും (നിസാവു) സംയുക്തമായി കൊച്ചിയില്‍ സ്റ്റുഡന്‍റ്-എജ്യുക്കേറ്റര്‍ മീറ്റ് - അച്ചീവേഴ്‌സ് ഡയലോഗ് - സംഘടിപ്പിക്കുന്നു. കേരളത്തിൽ ആദ്യമായാണ് ബ്രിട്ടീഷ് കൗണ്‍സിലിന്‍റെ പിന്തുണയോടെ, യുകെയില്‍ ഉന്നതപഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി വ്യക്തിഗത കരിയര്‍ ഗൈഡന്‍സ് സെഷൻസും പാനൽ ചർച്ചയും സംഘടിപ്പിക്കുന്നത്. എഡ്‌റൂട്ട്സ് ഇന്‍റര്‍നാഷണലിന്‍റെ സഹകരണത്തോടെ മേയ് 3ന് കൊച്ചി മാരിയറ്റ് ഹോട്ടലിൽ നടത്തുന്ന ഇവന്‍റിൽ ശശി തരൂര്‍ എംപി മുഖ്യാതിഥിയാകും.

ലോക യൂണിവേഴ്സിറ്റി റാങ്കിൽ മുന്നിലുള്ള ഇംപീരിയല്‍ കോളെജ് ഉള്‍പ്പെടെ പ്രമുഖമായ മുപ്പതിലധികം യൂണിവേഴ്റ്റികള്‍ പങ്കെടുക്കുന്ന മീറ്റില്‍ വിദേശത്ത് ഉന്നതപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികള്‍ക്ക് ആവശ്യമായ കൗൺസിലിങ്ങും മാര്‍ഗനിര്‍ദേശങ്ങളും ലഭിക്കും. ബ്രിട്ടീഷ് കൗണ്‍സില്‍, നിസാവു പ്രതിനിധികളും പങ്കെടുക്കും.

വിദ്യാർഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി വിദഗ്ധര്‍ നയിക്കുന്ന പ്രത്യേക വർക്ക്‌ഷോപ്പും പാനൽ ചർച്ചയും മീറ്റിന്‍റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. യുകെ പഠനത്തിനായി ലഭിക്കുന്ന ആയിരത്തിലധികം സ്‌കോളര്‍ഷിപ്പുകളെക്കുറിച്ചും, ജോലി സാധ്യത കൂടുതലുള്ള കോഴ്‌സുകള്‍, ഇന്‍റേണ്‍ഷിപ്പുകൾ തുടങ്ങിയവയെക്കുറിച്ചും വിദഗ്ധരിൽനിന്ന് നേരിട്ട് മനസിലാക്കാം.

ക്യാംപസ് ലൈഫ്, ചെലവ് കുറഞ്ഞ താമസ സൗകര്യം, പഠനാന്തരീക്ഷം, തുടങ്ങിയവയെക്കുറിച്ച് അലുംമ്‌നിയില്‍ നിന്ന് നേരിട്ട് മനസിലാക്കാനും അവസരം.

യുകെയിലെ ഉന്നതപഠനവുമായി ബന്ധപ്പെട്ട് ഒട്ടനവധി തെറ്റിദ്ധാരണകളും വ്യാജപ്രചരണങ്ങളും നടക്കുന്ന സാഹചര്യത്തില്‍ വിദ്യാർഥി സമൂഹത്തെയും രക്ഷിതാക്കളെയും ബോധവത്കരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. കൂടുതൽ വിവരങ്ങൾക്ക് -9946755333,0484 2941333.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com