സപ്ലൈകോ സ്കൂൾ വിപണിയിൽ 50% വരെ വിലക്കുറവ്

സ്‌കൂൾ വിപണിയിൽ സംസ്ഥാന സർക്കാർ ഇടപെടുന്നതിന്‍റെ ഭാഗമായി സപ്ലൈകോയുടെ ഫെയറിൽ 15 മുതൽ 50 ശതമാനം വരെ വിലക്കുറവ്
സപ്ലൈകോ സ്കൂൾ വിപണിയിൽ 50% വരെ വിലക്കുറവ് | Supplyco school fair discount

സപ്ലൈകോ സ്കൂൾ വിപണിയിൽ 50% വരെ വിലക്കുറവ്

David Franklin
Updated on

തിരുവനന്തപുരം: സ്‌കൂൾ വിപണിയിൽ സംസ്ഥാന സർക്കാർ ഇടപെടുന്നതിന്‍റെ ഭാഗമായി സപ്ലൈകോയുടെ ഫെയറിൽ 15 മുതൽ 50 ശതമാനം വരെ വിലക്കുറവ് ലഭിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ. സ്‌കൂൾ ഫെയർ 2025ന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഫോർട്ടിലെ പീപ്പിൾസ് ബസാറിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

വിദ്യാർഥികൾക്കാവശ്യമായ ബാഗ്, കുട, നോട്ട്ബുക്ക്, ഇൻസ്ട്രുമെന്‍റ് ബോക്‌സ് തുടങ്ങിയ വിവിധ ഉത്പന്നങ്ങൾ മേളയിൽ ലഭിക്കും. വിദ്യാർഥികളുടെ വിദ്യാഭ്യാസച്ചെലവ് കുറച്ച് പൊതു സമൂഹത്തിന് പരമാവധി സഹായം നൽകുക എന്നതാണ് ലക്ഷ്യം. സപ്ലൈകോയും, സഹകരണ സ്ഥാപനങ്ങളുമടക്കം നടത്തുന്ന വിപണി ഇടപെടലിൽ ന്യായ വിലയ്ക്ക് ഉന്നത ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ താലൂക്ക്, ജില്ലാതലങ്ങളിൽ ഫെയറിലൂടെ ലഭ്യമാകും.

172 പേജുള്ള 31 രൂപ എംആർപിയുള്ള ശബരി നോട്ട്ബുക്കുകൾ 28 രൂപയ്ക്കാണ് നൽകുന്നത്. കോളെജ്, പ്രീമിയം ബുക്കുകൾക്കും കുടകൾക്കുമെല്ലാം ഇതേ രീതിയിൽ വിലക്കുറവുണ്ടെന്നും ജനങ്ങൾ പരമാവധി ഈ സൗകര്യം ഉപയോഗിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു. ആന്‍റണി രാജു എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com