കീം പ്രവേശന പരീക്ഷാഫലത്തില്‍ ഇടപെടില്ല: സുപ്രീം കോടതി

വിഷയത്തില്‍ അപ്പീല്‍ ഫയല്‍ ചെയ്യുന്നില്ലെന്ന് കേരളം നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
Supreme Court will not interfere in KEAM entrance exam results

കീം പ്രവേശന പരീക്ഷാഫലത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി

Updated on

ന്യൂഡൽഹി: കീം പ്രവേശന പരീക്ഷാഫലത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി. ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ തുടരാമെന്നും നിലവില്‍ കോടതി ഇടപെട്ടാല്‍ പ്രവേശന നടപടികള്‍ അനിശ്ചിതത്വത്തിലാകുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവും കോടതി തള്ളി.

വിഷയത്തില്‍ അപ്പീല്‍ ഫയല്‍ ചെയ്യുന്നില്ലെന്ന് കേരളം നേരത്തെ കോടതിയെ അറിയിച്ചിരുന്നു. അപ്പീല്‍ പോയാല്‍ പ്രവേശന നടപടികളെ ബാധിക്കുന്നതിനാലാണ് തീരുമാനമെന്നും കോടതിയെ ബോധിപ്പിച്ചു. ഹൈക്കോടതി വിധിയും പുതിയ റാങ്ക് പട്ടികയും റദ്ദാക്കണമെന്നാണ് കേരള സിലബസ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടത്.

ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യമുന്നയിച്ചു. കേരള സിലബസ് വിദ്യാർഥികൾക്കായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണനാണ് ഹാജരായത്. തങ്ങളുടെ വാദം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്നാവശ്യപ്പെട്ടാണ് സിബിഎസ്ഇ വിദ്യാര്‍ഥികള്‍ തടസ ഹര്‍ജി നൽകിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com