ഡേറ്റാ ചോർച്ച തടഞ്ഞ് പണമിടപാട് സുരക്ഷിതമാക്കാൻ വഴി കണ്ടെത്തി; അധ്യാപികയ്ക്ക് 'ഹോൾ ഓഫ് ഫെയിം' ബഹുമതി

എം ജി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസിനു കീഴിലാണ് ഷൈനി ഗവേഷണം നടത്തുന്നത്.
Teacher inducted into 'Hall of Fame' to secure payments by preventing data leaks

ഷൈനി ജോൺ

Updated on

കോതമംഗലം: ഗവൺമെന്‍റ് ഓഫ് ഇന്ത്യയുടെ ഇലക്ട്രോണിക്സ് & ഇൻഫൊർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കംപ്യൂട്ടർ സെക്യൂരിറ്റി ഇൻസിഡന്‍റ് റെസ്പോൺസ് ടീം ഫിനാൻസ് സെക്ടറും, ഇന്ത്യൻ കംപ്യൂട്ടർ എമെർജെൻസി റെസ്പോൺസ് ടീമും സംയുക്തമായി "ഹോൾ ഓഫ് ഫെയിം " ബഹുമതി നൽകി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കമ്പ്യൂട്ടർ സയൻസ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഷൈനി ജോണിനെ ആദരിച്ചു .

ആധാർ അധിഷ്ഠിതമായി പണമിടപാടുകൾ നടത്തുന്ന സംവിധാനത്തിലെ ഡേറ്റാ ചോർച്ച കണ്ടെത്തുകയും, അവ തടയുവാൻ ഉപകരിക്കുന്ന വിവരങ്ങൾ കൈമാറുകയും, അവ സുരക്ഷിതമാക്കുന്നതിന് ഉപകരിക്കുന്ന സഹായം നൽകുകയും ചെയ്തതിനാണ് ഈ ആദരവ്.

ഇന്ത്യയിലെ ക്രിട്ടിക്കൽ ഇൻഫ്രാ സെക്ടറുകളിൽ ഒന്നായ ബാങ്കിംഗ് ആൻഡ് ഫിനാൻഷ്യൽ സർവീസ്സ്ലെ നെറ്റ് വർക്കിലും, അടിസ്ഥാന സൗകര്യങ്ങളിലുമുള്ള സൈബർ സുരക്ഷയിലും , സൈബർ ഭീഷണികളെ തിരിച്ചറിയുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള പ്രക്രിയയിലും ഗവേഷകയാണ് ഷൈനി ജോൺ . എം ജി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസിനു കീഴിലാണ് ഷൈനി ഗവേഷണം നടത്തുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com