മഹാരാഷ്ട്രയിൽ ടെറ്റ് ചോദ്യപേപ്പർ ചോർന്നു: പരീക്ഷ മാറ്റി, മൂന്ന് പേർ അറസ്റ്റിൽ

ചോദ‍്യപേപ്പർ ചോർന്നത് എങ്ങനെയെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല
tet exam question paper leaked in maharashtra; 3 arrested

മഹാരാഷ്ട്രയിൽ ടെറ്റ് ചോദ്യപേപ്പർ ചോർന്നു: പരീക്ഷ മാറ്റി, മൂന്ന് പേർ അറസ്റ്റിൽ

Updated on

മുംബൈ: ജൂൺ 28ന് മഹാരാഷ്ട്രയിൽ നടത്താനിരുന്ന ടെറ്റ് പരീക്ഷയുടെ ചോദ‍്യപേപ്പർ ചോർന്നു. താനെയിലാണ് ചോദ‍്യപേപ്പർ ചോർന്നതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ പരീക്ഷ മാറ്റിവച്ചതായി അധികൃതർ വ‍്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ‍്യപേപ്പർ ചോർന്നത് എങ്ങനെയെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നത് അടക്കമുള്ള കാര‍്യങ്ങൾ പൊലീസ് അന്വേഷിക്കും. വിശദമായ അന്വേഷണം നടത്തി ഇതിനു പിന്നിൽ പ്രവൃത്തിച്ചവർക്കെതിരേ നടപടിയെടുക്കുമെന്ന് സർക്കാർ പറഞ്ഞു.

സംഭവം വാർത്തയായതോടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവർ കേന്ദ്ര സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി രംഗതെത്തി. വെറുമൊരു ചോദ‍്യപേപ്പർ ചോർച്ചയല്ല ഇതെന്നും രാജ‍്യത്തെ യുവാക്കളുടെ ഭാവി കവർന്നെടുക്കലാണിതെന്നും അദ്ദേഹം പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com