ഇനി രക്ഷിതാക്കൾക്കും പാഠപുസ്തകം

വർഷങ്ങളായി പരിഷ്‌കരിക്കാതെ തുടരുന്ന 11, 12 ക്ലാസുകളിലെ പാഠ്യപദ്ധതി പരിഷ്‌കരിക്കും
Text book for parents in Kerala
ഇനി രക്ഷിതാക്കൾക്കും പാഠപുസ്തകംFreepik.com
Updated on

തിരുവനന്തപുരം: പ്രീ പ്രൈമറി തലം മുതൽ ഹയർസക്കൻഡറി തലം വരെയുള്ള വിദ്യാഭ്യാസം കാലോചിതമായി പരിഷ്‌കരിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പുതുക്കിയ പാഠപുസ്തകങ്ങൾ 2025 മേയിൽ തന്നെ വിതരണം ചെയ്യുമെന്നും മന്ത്രി വി. ശിവൻകുട്ടി.

വർഷങ്ങളായി പരിഷ്‌കരിക്കാതെ തുടരുന്ന 11, 12 ക്ലാസുകളിലെ പാഠ്യപദ്ധതിയും പരിഷ്‌കരിക്കും. എല്ലാ അധ്യാപകർക്കും പഠനസഹായി ആയി ടീച്ചർ ടെക്സ്റ്റ് നൽകുമ്പോൾ ചരിത്രത്തിൽ ആദ്യമായി രക്ഷിതാക്കൾക്കായുള്ള പുസ്തകങ്ങളും ഈ വർഷം തന്നെ നൽകും. ഭിന്നശേഷി കുട്ടികൾക്കായി എസ്എസ്എൽസിക്ക് പ്രത്യേക പരീക്ഷ നടത്തുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ട്.

ഈ വർഷം ഈമേഖലയിൽ 121.33 കോടി രൂപയുടെ വിവിധ പദ്ധതികൾ നടപ്പാക്കും. ഭിന്നശേഷി കുട്ടികൾക്കായുള്ള കലോത്സവങ്ങൾക്കൊപ്പം അവർക്കുള്ള കായികമേളയും സംഘടിപ്പിക്കുന്നതിന് ഇൻക്ലൂസീവ് സ്പോർട്സ് മാന്വലും വകുപ്പ് തയാറാക്കി കഴിഞ്ഞു. കേരളത്തിന് പുതുതായി ലഭിച്ച 5 വിദ്യാഭ്യാസ ചാനലുകളും കൈറ്റിന്‍റെ നേതൃത്വത്തിൽ ഈ വർഷം തന്നെ പ്രവർത്തനക്ഷമമാക്കാൻ ഉദ്ദേശിക്കുന്നു. സ്‌കൂളുകളുടെ അക്കാഡമിക് നിലവാരം മെച്ചപ്പെടുത്തുന്നതിന് എല്ലാ ജില്ലയിലെയും ഒരു സ്‌കൂൾ മോഡൽ സ്‌കൂളായി ഉയർത്തും.

പ്രായോഗിക പരിശീലനത്തിന് സമഗ്രശിക്ഷാ കേരളം സ്റ്റാർസ് പദ്ധതി മുഖേന സംസ്ഥാനത്ത് 236 സ്‌കിൽ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കും. പട്ടിക വർഗ മേഖലയിലുള്ളവർക്ക് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷയിൽ മികച്ച വിജയം നേടുന്നതിനുള്ള സമഗ്രമായ പദ്ധതി ഈ വർഷം മുതൽ നടപ്പാക്കും. മൂല്യനിർണയ പരിഷ്‌കരണ പ്രവർത്തനങ്ങളും കാലോചിതമായി പരിഷ്‌കരിക്കും. കുട്ടികളുടെ കഴിവും അറിവും പരിശോധിക്കുന്നതിനായുള്ള മൂല്യനിർണയ രീതിശാസ്ത്രം വികസിപ്പിക്കും.

സംസ്ഥാന സ്‌കൂൾ കായികമേളയെ ഒളിംപിക്‌സ് മാതൃകയിൽ ഉയർത്തിക്കൊണ്ടു വരാനുള്ള പദ്ധതി ആലോചിക്കുന്നുണ്ട്. പ്രൈമറി വിഭാഗം കുട്ടികളുടെ സമഗ്ര കായിക വികസനത്തിന് ഹെൽത്തി കിഡ്‌സ് പദ്ധതി നടപ്പിലാക്കുന്നു. സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെ ഉൾപ്പെടുത്തി ഇൻക്ലൂസീവ് സ്‌പോർട്‌സ് നടപ്പിലാക്കാനും ആലോചിക്കുന്നതായി മന്ത്രി അറിയിച്ചു.

Trending

No stories found.

Latest News

No stories found.