ബിരുദധാരികളായ വനിതകൾക്ക് സൗജന്യ മത്സരപരീക്ഷ പരിശീലനവുമായി വാഴൂർ ബ്ലോക്ക് പഞ്ചായത്ത്

18 വയസിനും 35നും ഇടയിൽ പ്രായമുള്ള ബി.പി.എൽ വിഭാഗത്തിൽപ്പെട്ട ബിരുദധാരികളായ വനിതകൾക്കാണ് അവസരമൊരുങ്ങുന്നത്
പ്രതീകാത്മ ചിത്രം
പ്രതീകാത്മ ചിത്രം
Updated on

കോട്ടയം: ബിരുദധാരികളായ വനിതകൾക്ക് സൗജന്യ മത്സരപരീക്ഷ പരിശീലന പദ്ധതിയുമായി വാഴൂർ ബ്ലോക്ക് പഞ്ചായത്ത്. 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മത്സര പരീക്ഷ പരിശീലനം നൽകുന്നത്. 18 വയസിനും 35നും ഇടയിൽ പ്രായമുള്ള ബി.പി.എൽ വിഭാഗത്തിൽപ്പെട്ട ബിരുദധാരികളായ വനിതകൾക്കാണ് അവസരമൊരുങ്ങുന്നത്.

പദ്ധതിയ്ക്കായി 3 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള 6 ഗ്രാമപഞ്ചായത്തുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്കാണ് പരിശീലനം. മികച്ച വിദ്യാഭ്യാസം നേടിയിട്ടും തൊഴിൽരഹിതരായി തുടരുന്ന വീട്ടമ്മമാരുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് ഇത്തരത്തിലൊരു പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി പറഞ്ഞു.

പട്ടികജാതി വിഭാഗത്തിൽപ്പെട്ട വനിതകൾക്കായും മത്സരപരീക്ഷാപരിശീലത്തിന് പ്രത്യേക പദ്ധതി തയാറാക്കിയിട്ടുണ്ട്. 18നും 40 വയസിനും ഇടയിൽ പ്രായമുള്ള എസ്.എസ്.എൽ.സി പാസായ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കാണു പരിശീലനം നൽകുക. ഇതിനായി പട്ടികജാതി വികസന ഫണ്ടിൽനിന്ന് 4ലക്ഷം രൂപ ലഭ്യമാക്കും. പുസ്തകം, പേന, റാങ്ക് ഫയൽ തുടങ്ങി പഠന സാമഗ്രികളടക്കം നൽകി പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിൽ 6മാസമാണ് പരിശീലനം നടത്തുന്നത്. ഗ്രാമസഭ പട്ടികയിൽ ഉൾപ്പെട്ടവർക്ക് മുൻഗണന ലഭിക്കും. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് ക്ലാസുകൾ നടത്തുക. ലഘുഭക്ഷണം സൗജന്യമായി നൽകും. പട്ടികജാതി വിദ്യാർഥികൾക്ക് യാത്രബത്തയും നൽകും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com