വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് : എഴുത്ത് പരീക്ഷ 26 ന്

വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് : എഴുത്ത് പരീക്ഷ 26 ന്

തിരുവനന്തപുരം ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളിലും സബ് ഓഫീസുകളിലും നിലവിലുള്ള വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ്തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിന് ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ നിന്നും ലഭ്യമായ ഉദ്യോഗാർഥികളുടെ പട്ടിക തിരുവനന്തപുരം ജില്ലാ വെബ്സൈറ്റിൽ (https://trivandrum.nic.in) പ്രസിദ്ധീകരിച്ചു.

ഈ ഉദ്യോഗാർഥികൾക്ക് ഫെബ്രുവരി 26 ന് എഴുത്തു പരീക്ഷ നടത്തും. പട്ടികയിൽ ഉൾപ്പെട്ടവരിൽ എഴുത്തു പരീക്ഷ സംബന്ധിച്ച് അറിയിപ്പ് ലഭിക്കാത്തവരുണ്ടെങ്കിൽ വെബ്സൈറ്റിലുള്ള പട്ടികയിലെ രജിസ്റ്റർ നം സഹിതം ഫെബ്രുവരി 24 നു മുൻപ് തിരുവനന്തപുരം കലക്റ്ററേറ്റിലെ രഹസ്യ വിഭാഗത്തിൽ നേരിട്ടോ ഫോൺ മുഖാന്തിരമോ ബന്ധപ്പെടേണ്ടതാണ്. 0471-2731200, 0471-2731210, 0471-2731220, 0471-2731230

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com