P.D. who passed the equivalency test. Gopidas

തുല്യതാ പരീക്ഷയിൽ വിജയിച്ച പി.ഡി. ഗോപിദാസ്

getty image

സാക്ഷരതാ മിഷന്‍റെ ഹയർസെക്കൻഡറി തുല്യതാ പരീക്ഷയിൽ മിന്നും ജയം നേടി എൺപതുകാരൻ

ഹ്യൂമാനിറ്റീസ് വിഭാഗത്തിലാണ് ഗോപിദാസ് മലയാളത്തിൽ എ പ്ലസും പൊളിറ്റിക്സിനും സോഷ്യോളജിക്കും ബി ഗ്രേഡും വാങ്ങി തിളങ്ങിയത്
Published on

തിരുവനന്തപുരം: ഗോപിദാസിനു വയസ് എൺപത്. പഠനാവേശത്തിനു പ്രായം പതിനേഴ്. സംസ്ഥാന സാക്ഷരതാ മിഷന്‍റെ ഹയർസെക്കൻഡറി തുല്യതാ പരീക്ഷയിൽ മിന്നും ജയം. ആലപ്പുഴക്കാരനാണ് ഈ മുത്തശ്ശൻ. തുല്യതാ പരീക്ഷയിൽ വിജയിച്ച പി.ഡി. ഗോപിദാസ് എന്ന, ആയിരം പൂർണചന്ദ്രന്മാരെ കണ്ട ശതാഭിഷിക്തൻ ഇപ്പോൾ ബിരുദ പഠനത്തിന് ഒരുങ്ങുന്നതിനുള്ള ആഹ്ലാദത്തിലാണ്.

ആലപ്പുഴ പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ താന്നിപ്പള്ളിച്ചിറ വീട്ടിലാണ് ഈ സന്തോഷം. ഹ്യൂമാനിറ്റീസ് വിഭാഗത്തിലാണ് ഗോപിദാസ് മലയാളത്തിൽ എപ്ലസും പൊളിറ്റിക്സിനും സോഷ്യോളജിക്കും ബി ഗ്രേഡും വാങ്ങി തിളങ്ങിയത്.

അഞ്ചാം ക്ലാസിൽ മുടങ്ങിയ പഠനമാണ് ഇപ്പോൾ തുടർവിദ്യാഭ്യാസത്തിലൂടെ വിജയിച്ചു മുന്നേറുന്നത്. തന്‍റെ അമ്മയുടെ ആഗ്രഹപൂർത്തീകരണത്തിനാണ് താൻ തുല്യതാ പഠനത്തിനു ചേർന്നതെന്ന് അദ്ദേഹം പറയുന്നു.

logo
Metro Vaartha
www.metrovaartha.com