ക്രിസ്മസ് പരീക്ഷ ഡിസംബർ 8 ന് ആരംഭിക്കും; 18 ന് ആഘോഷങ്ങളോടെ സ്കൂളുകൾ അടയ്ക്കും

ഡിസംബർ എട്ടുമുതൽ 17 വരെയാണ് പരീക്ഷ
x mas exam started in december 8 and holiday started in 18

ക്രിസ്മസ് പരീക്ഷ ഡിസംബർ 8 ന് ആരംഭിക്കും; 18 ന് ആഘോഷങ്ങളോടെ സ്കൂളുകൾ അടയ്ക്കും

file image

Updated on: 

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളിൽ ക്രിസ്മസ് പരീക്ഷ ഡിസംബർ എട്ടിന് ആരംഭിക്കും. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലങ്ങളിലെ പരീക്ഷകളാണ് 8 ന് തുടങ്ങുന്നത്.

ഡിസംബർ എട്ടുമുതൽ 17 വരെയാണ് പരീക്ഷ. എൽപി ക്ലാസുകളിലെ പരീക്ഷ ഡിസംബർ 11 മുതൽ 17 വരെയാവും നടക്കുക. 18 ന് സ്കൂളുകളിൽ ക്രിസ്മസ് ആഘോഷം നടക്കും. അന്ന് തന്നെ സ്കൂളുകൾ അടയ്ക്കും. 28 നാണ് സ്കൂകൾ ക്രിസ്മസ് അവധിക്ക് ശേഷം തുറക്കുക.