
സ്കോളർഷിപ്പോടുകൂടി സൈലം സ്‌കൂളിൽ പഠിക്കാം; പ്രവേശന പരീക്ഷ സെപ്റ്റംബർ 13ന്
കോഴിക്കോട്: കേരളത്തിലൂടനീളമുള്ള 40ഓളം സൈലം സ്‌കൂളുകളിൽ സ്കോളർഷിപ്പോടുകൂടി പഠിക്കാനുള്ള പ്രവേശന പരീക്ഷ, സൈലം നാഷണൽ എൻട്രൻസ് സ്കോളർഷിപ്പ് ടെസ്റ്റ് (നെസ്റ്റ്) സെപ്റ്റംബർ 13 -ന് നടക്കും. പ്ലസ് വൺ , പ്ലസ് ടുവിനോടൊപ്പം മെഡിക്കൽ - എൻജിനീയറിങ് പ്രവേശന പരീക്ഷകളിൽ മികച്ച വിജയം നേടുന്നതിന് വിദ്യാർഥികളെ തയ്യാറാക്കുന്ന സൈലത്തിന്‍റെ പരിശീലന പ്രോഗ്രാമാണ് സൈലം സ്‌കൂൾ.
സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്‌സി സിലബസ് പഠിക്കുന്ന പത്താം ക്ലാസ്സിലെ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. നീറ്റ്, ജെഇഇ അഭിരുചി ഉള്ളവർക്കായി പ്രത്യേകം പരീക്ഷകൾ ആയിരിക്കും. കേരളത്തിലെ എല്ലാ ജില്ലകളിലും ഗൾഫ് രാജ്യങ്ങളിലെ വിവിധ സെന്‍ററുകളിലും ഓഫ്‌ലൈൻ ആയാണ് പരീക്ഷ നടക്കുക. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2 മണി മുതൽ 3:30 വരെയാണ് പരീക്ഷാസമയം. പരീക്ഷയിൽ ഉന്നത വിജയം നേടുന്ന വിദ്യാർഥികൾക്ക് 100% വരെ സ്കോളർഷിപ്പും 6 കോടിയോളം വരുന്ന ഫീ സ്കോളർഷിപ്പുകളും ലഭിക്കും.
പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി 6009100300 എന്ന നമ്പറിലോ https://xlm.bz/nest സൈറ്റിലോ ബന്ധപ്പെടുക. മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്തവർക്കായി സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ലഭ്യമാണ്.