പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്

കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്‍റെ മേഖലാ ഓഫീസുമായി ബന്ധപ്പെടുക
പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്

തിരുവനന്തപുരം:സംസ്ഥാനത്ത് സി.എ./സി.എം.എ./സി.എസ്. എന്നീ കോഴ്‌സുകളില്‍ പഠിക്കുന്ന ഒ.ബി.സി./ഇ.ബി.സി (ഇക്കണോമിക്കലി ബാക്ക്വേഡ് ക്ലാസ് - പൊതു വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ ) വിഭാഗത്തില്‍പ്പെട്ട വിദ്യാർഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്ന പദ്ധതിയുടെ 2022 - 23 വര്‍ഷത്തെ വിജ്ഞാപനം പുറപ്പെടുവിച്ചു.

സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാർഥികള്‍ വിവരങ്ങള്‍ www.egrantz.kerala.gov.in എന്ന പോര്‍ട്ടലിലൂടെ ഓണ്‍ലൈന്‍ അപേക്ഷ 2023 മാര്‍ച്ച് 20 നകം പിന്നാക്ക വിഭാഗ വികസന വകുപ്പിന് ലഭ്യമാക്കണം.

വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിജ്ഞാപനം ഇ-ഗ്രാന്‍റ്‌സ് പോര്‍ട്ടലിലും, www.bcdd.kerala.gov.in എന്ന വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്‍റെ മേഖലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ - എറണാകുളം മേഖല 0484-2983130

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com