ആരാധകർ പടക്കം പൊട്ടിച്ചു; ജൂനിയർ എൻടിആറിൻ്റെ പിറന്നാൾ സ്പെഷ്യൽ റീ റിലീസ് ഷോയ്ക്കിടെ തീയറ്ററിൽ തീപിടുത്തം

നടൻ്റെ നാൽപതാം പിറന്നാളിനോടനുബന്ധിച്ച് 2003ൽ രാജമൗലി സംവിധാനം ചെയ്‌ത് ജൂനിയർ എൻടിആർ അഭിനയിച്ച് സൂപ്പർ ഹിറ്റാക്കിയ സിംഹാദ്രി എന്ന ചിത്രം റീമാസ്റ്റർ ചെയ്‌ത് 4k ക്വാളിറ്റിയോടെയാണ് റിലീസ് ചെയ്‌തത്‌
ആരാധകർ പടക്കം പൊട്ടിച്ചു; ജൂനിയർ എൻടിആറിൻ്റെ പിറന്നാൾ സ്പെഷ്യൽ റീ റിലീസ് ഷോയ്ക്കിടെ തീയറ്ററിൽ തീപിടുത്തം
Updated on

വിജയവാഡയിൽ തീയറ്ററിന് തീ പിടിച്ചു. ജൂനിയർ എൻടിആർ സിനിമയുടെ റീ റിലീസ് ഷോയ്ക്കിടെ ആരാധകർ പടക്കം പൊട്ടിച്ചതിനെ തുടർന്നാണ് തീയറ്ററിന് തീപിടിച്ചത്. ശനിയാഴ്‌ചയായിരുന്നു സംഭവം. തീപിടിത്തത്തിൽ തിയറ്ററിലെ സീറ്റുകൾ കത്തിനശിച്ചു. ഇതിനെത്തുടർന്ന് റിലീസ് ഷോ നിർത്തിവച്ചു.

നടൻ്റെ നാൽപതാം പിറന്നാളിനോടനുബന്ധിച്ച് 2003ൽ രാജമൗലി സംവിധാനം ചെയ്‌ത് ജൂനിയർ എൻടിആർ അഭിനയിച്ച് സൂപ്പർ ഹിറ്റാക്കിയ സിംഹാദ്രി എന്ന ചിത്രം റീമാസ്റ്റർ ചെയ്‌ത് 4k ക്വാളിറ്റിയോടെയാണ് റിലീസ് ചെയ്‌തത്‌. ഷോ ആരംഭിച്ച ശേഷം ആരാധകർ തീയറ്ററിനുള്ളിൽ പടക്കം പൊട്ടിച്ചതിനെ തുടർന്ന് തീ പടരുകയായിരുന്നു. ആളുകളെ സുരക്ഷിതമായി തീയറ്ററിൽ നിന്ന് പുറത്തിറക്കി. പൊലീസും ജീവനക്കാരും ചേർന്ന് തീയണച്ചു. ആർക്കും പരിക്കുകളില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com