പത്താന്‍ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

പത്താന്‍ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

ആഗോളതലത്തിൽ 1000 കോടിയും ഇന്ത്യന്‍ ബോക്സ് ഓഫീസിൽ 500 കോടിയും നേട്ടം കൈവരിച്ച പത്താൻ ഷാരൂഖിന്‍റെ തിരിച്ചു വരവ് ചിത്രം കൂടിയാണ്.

റിലീസ് ചെയ്തതു മുതൽ പ്രേക്ഷകപ്രീതിയുടെ കൊടുമുടികൾ താണ്ടിയ ചിത്രമാണു പത്താൻ. എക്കാലത്തെയും നമ്പർ വൺ ഹിന്ദി ചിത്രമെന്ന നിലയിൽ നിരവധി റെക്കോഡുകൾ ഈ ഷാരൂഖ് ചിത്രം എഴുതിച്ചേർത്തു കഴിഞ്ഞു. ഏറ്റവും കൂടുതല്‍ തുക ആദ്യദിനത്തില്‍ കലക്റ്റ് ചെയ്യുന്ന ഹിന്ദി ചിത്രമെന്ന വിശേഷണവും പത്താന്‍ നേടിയെടുത്തിരുന്നു.

ആഗോളതലത്തിൽ 1000 കോടിയും ഇന്ത്യന്‍ ബോക്സ് ഓഫീസിൽ 500 കോടിയും നേട്ടം കൈവരിച്ച പത്താൻ ഷാരൂഖിന്‍റെ തിരിച്ചു വരവ് ചിത്രം കൂടിയാണ്. ചിത്രം ഇന്നലെയോടെ തീയറ്ററുകളിൽ 50 ദിവസവും പൂർത്തിയായി. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്.

56 ദിവസങ്ങൾക്കപ്പുറമാണ് പത്താന്‍റെ ഒടിടി പ്രീമിയർ‌ ചാർട്ട് ചെയ്തിരിക്കുന്നതെന്നും ഇതനുസരിച്ച് മാർച്ച് 22ന് ചിത്രം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് പത്താന്‍റെ റിലീസ്. തീയറ്ററുകളിൽ വലിയ വിജയമായി മാറിയ പത്താന്‍ ഒടിടിയിലും റെക്കോർഡുകൾ തകർക്കും എന്നത് ഉറപ്പാണ്.

ലോകമാകെ 20 രാജ്യങ്ങളിൽ പത്താന്‍ ഇപ്പോഴും പ്രദർശനം നടന്നുകൊണ്ടിരിക്കുകയാണ്. പത്താന് മുമ്പ് 1000 കോടി ക്ലബ്ബിൽ കടന്ന ഇന്ത്യൻ സിനിമകൾ ദംഗൽ, ബാഹുബലി 2, ആർആർആർ, കെജിഎഫ് 2 എന്നിവയാണ്. സ്‌പൈ ആക്ഷന്‍ ത്രില്ലറായി ഒരുങ്ങിയിരിക്കുന്ന ചിത്രത്തിന് വലിയ സ്വീകാര്യതയാണു ലഭിക്കുന്നത്. നായികയായി ദീപിക പദുക്കോണും, പ്രതിനായക വേഷത്തില്‍ ജോണ്‍ എബ്രഹാമും ചിത്രത്തിലുണ്ട്. സിദ്ധാര്‍ഥ് ആനന്ദാണ് ചിത്രത്തിന്റെ സംവിധാനം.

Related Stories

No stories found.
logo
Metrovaartha
www.metrovaartha.com