'അമ്മ' തെരഞ്ഞെടുപ്പ്; പരസ്യ പ്രതികരണങ്ങൾ വിലക്കി താരസംഘടന

അമ്മയുടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ എത്തിയ വിവാദങ്ങൾ ഇപ്പോൾ ചൂടുപിടിക്കുകയാണ്
amma banned public comments regarding election for members

'അമ്മ' തെരഞ്ഞെടുപ്പ്; പരസ്യ പ്രതികരണങ്ങൾ വിലക്കി താരസംഘടന

Updated on

കൊച്ചി: അമ്മ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യ പ്രതികരണങ്ങൾക്ക് വിലക്കേർപ്പെടുത്തി താര സംഘടന. വിലക്ക് ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് വരണാദികാരികൾ അറിയിച്ചു. തെരഞ്ഞെടുപ്പിന് ഒരാൾച മാത്രം ബാക്കി നിൽക്കെയാണ് നിർദേശം.

അമ്മയുടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ എത്തിയ വിവാദങ്ങൾ ഇപ്പോൾ ചൂടുപിടിക്കുകയാണ്. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേത മേനോനെതിരായ കേസിൽ മാലാപാർവതിയും പൊന്നമ്മ രാജുവും തമ്മിൽ വാക് പോര് നടക്കുകയാണ്. ശ്വോതക്കെതിരായ കേസ് ബാബുരാജ് പടുത്തുയർത്തിയതാണെന്ന് മാല പാർവതിയും ഇത്തരം നെറികെട്ട കളികൾ ബാബുരാജ് കളിക്കില്ലെന്ന് പൊന്നമ്മ രാജുവും പറയുന്നു. മാലപാർവതിയുടെത് മാധ്യമശ്രദ്ധക്ക് വേണ്ടിയുള്ള ആരോപണമാണെന്നും അമ്മയെ മനപൂർവം കരിവാരിത്തേക്കാനുള്ള ശ്രമമാണെന്നുമാണ് പൊന്നമ്മ രാജു ആരോപിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com