ചിരിക്കാഴ്ച്ചകളുമായി സുധിപുരാണം ടൈറ്റിൽ സോങ് ലിറിക്കൽ വീഡിയോ

അന്ധവിശ്വാസങ്ങളും സുധീഷിന്‍റെ ജീവിതത്തിലെ പൊല്ലാപ്പുകളും

സിനിമ സംഘടനയായ ഫെഡറേഷൻ ഓഫ് ഗ്ലോബൽ ഫിലിം മേക്കേഴ്സ് (FGFM) തിരുവനന്തപുരം യൂണിറ്റ് നിർമിച്ച ഫാമിലി കോമഡി ചിത്രം സുധിപുരാണം ടൈറ്റിൽ സോങ് ലിറിക്കൽ വീഡിയോ റിലീസായി. അന്ധവിശ്വാസിയും സിനിമാ മോഹിയുമായ സുധീഷ് എന്ന ചെറുപ്പക്കാരന്‍റെ ജീവിതത്തിൽ അരങ്ങേറുന്ന തമാശ നിറഞ്ഞ മുഹൂർത്തങ്ങളാണ് സിനിമയുടെ പ്രധാന പ്രമേയം.

സുധീഷ് എന്ന ടൈറ്റിൽ കഥാപാത്രത്തെ അഭിഷേക് ശ്രീകുമാറും നായികയെ വരദയും അവതരിപ്പിക്കുന്നു. സൈലൻ, ഷീല സൈലൻ, അനിൽ വേട്ടമുക്ക്, അനിത എസ് എസ്, സ്‌റ്റീഫൻ, വസന്തകുമാരി, ബാബു ശാന്തിവിള, രമേശ് ആറ്റുകാൽ, അഡ്വ. ജോയ് തോമസ്, രാജൻ ഉമ്മനൂർ, ബിജി ജോയ്, ബേബി ശിവന്ധിക, ബേബി ശിവാത്മിക, അക്ഷയ്, വിബിൽ രാജ്, സിദ്ധിഖ് കുഴൽമണ്ണം എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ബാനർ, നിർമാണം - എഫ്‌ജിഎഫ്എം, രചന, എഡിറ്റിങ്, സംവിധാനം- എസ്.എസ്. ജിഷ്ണുദേവ്, ഛായാഗ്രഹണം- ദിപിൻ എ.വി., ഗാനരചന- സുരേഷ് വിട്ടിയറം, സംഗീതം- ശ്രീനാഥ് എസ്. വിജയ്, ആലാപനം- അശോക് കുമാർ ടി.കെ., അജീഷ് നോയൽ, പിആർഒ- അജയ് തുണ്ടത്തിൽ.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com