കൊണ്ട സുരേഖയ്‌ക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ് കൂടി നല്‍കും: നാഗാര്‍ജുന

അവര്‍ സാമന്തയോട് മാത്രമാണ് മാപ്പ് പറഞ്ഞതെന്നും തന്‍റെ കുടുംബത്തോട് ഖേദപ്രകടനം നടത്താന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും നാഗാര്‍ജുന
100 crore defamation case will be filed against Konda Surekha: Nagarjuna
കൊണ്ട സുരേഖയ്‌ക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ് കൂടി നല്‍കും: നാഗാര്‍ജുന
Updated on

തെലുങ്ക് താരം നാഗചൈതന്യയുടേയും നടി സാമന്ത റൂത്ത്പ്രഭുവിന്‍റെ യും വിവാഹമോചനവുമായി ബന്ധപ്പെട്ട് തെലങ്കാന മന്ത്രി കൊണ്ട സുരേഖ നടത്തിയ പ്രസ്താവന സിനിമാ, രാഷ്ട്രീയ ലോകത്ത് വന്‍ വിവാദമായിരിക്കുകയാണ്. ഇരുവരും വിവാഹമോചിതരായതിനു പിന്നില്‍ മുന്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്‍റെ മകനും ബിആര്‍എസ് നേതാവുമായ കെ.ടി. രാമറാവുവിന് പങ്കുണ്ടെന്നായിരുന്നു തെലങ്കാന വനം വകുപ്പ് മന്ത്രി കൊണ്ട സുരേഖയുടെ ആരോപണം.

ഇതിന് പിന്നാലെ കൊണ്ട സുരേഖ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. കൊണ്ട സുരേഖയ്‌ക്കെതിരെ നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുന മാനനഷ്ടക്കേസ് നല്‍കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ കൊണ്ട സുരേഖയ്‌ക്കെതിരെ 100 കോടി രൂപയുടെ മറ്റൊരു മാനനഷ്ടക്കേസ് കൂടി നല്‍കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നാഗാര്‍ജുന. അവര്‍ സാമന്തയോട് മാത്രമാണ് മാപ്പ് പറഞ്ഞതെന്നും തന്‍റെ കുടുംബത്തോട് ഖേദപ്രകടനം നടത്താന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും നാഗാര്‍ജുന വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com