
അടൂർ ഗോപാലകൃഷ്ണൻ.
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സിനിമാനയം രൂപീകരിക്കാനായി നടത്തിയ കോൺക്ലേവിന്‍റെ സമാപന വേദിയിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്‍റെ പ്രസംഗത്തിനെതിരെ പ്രതിഷേധം. സ്ത്രീകൾക്കും ദളിതർക്കും സിനിമയെടുക്കാൻ ഇത്രയധികം പണം നൽകരുതെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞതിനെതിരെയാണ് സദസിൽനിന്നടക്കം പ്രതിഷേധം ഉയർന്നത്.
പട്ടികജാതി-പട്ടിക വർഗ- സ്ത്രീ വിഭാഗങ്ങൾക്ക് സിനിമ നിർമിക്കാൻ ഒന്നരക്കോടി രൂപ നൽകുന്നത് വളരെ കൂടുതലാണെന്നായിരുന്നു അടൂരിന്‍റെ വിമർശനം. ചലച്ചിത്ര വികസന കോർപറേഷൻ വെറുതെ പണം നൽകരുത്. സ്ത്രീകളായതുകൊണ്ട് മാത്രം അവസരം നൽകരുതെന്നും നിർമിച്ച സിനിമകളുടെ നിലവാരം സംബന്ധിച്ച് പരാതികളുയർന്നെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി-വർഗ വിഭാഗത്തിൽ പെട്ടവർക്ക് ആദ്യം മൂന്ന് മാസം പരിശീലനം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
സൂപ്പർസ്റ്റാറുകളെ വെച്ച് പടമെടുക്കുന്നതിന് ആയിരിക്കരുത് സർക്കാർ പണം നൽകേണ്ടതെന്നും അടൂർ പറഞ്ഞു. ഇത്രയും പണം നൽകുന്നത് അഴിമതിക്കുള്ള വഴിയുണ്ടാക്കുകയാണെന്ന് താന്‍ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. ഉദ്ദേശ്യം വളരെ നല്ലതാണ്. എന്നാല്‍, ഈ തുക മൂന്നു പേര്‍ക്കായി നല്‍കണം. ജനങ്ങളില്‍ നിന്ന് കരം പിടിച്ച പണമാണെന്ന് പറഞ്ഞ് മനസിലാക്കണം. നിര്‍ബന്ധമായും പരിശീലനം വേണം. വാണിജ്യ സിനിമ എടുക്കാനുള്ള പണമല്ലിത്. എല്ലാ പ്രയാസങ്ങളും അറിഞ്ഞ് വേണം പണമെടുക്കാനെന്നും അദ്ദേഹം പറഞ്ഞു.
കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്നത് വൃത്തികെട്ട സമരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തg. അച്ചടക്കം കൊണ്ടുവരാൻ ശ്രമിച്ചതിനാണ് സമരം നടന്നത്. ഇന്ത്യയിലെ ഒന്നാം നമ്പർ സ്ഥാപനമായി മാറുന്നതിനിടെയായിരുന്നു സമരം.
തങ്ങൾ ചുമതലയേൽക്കുന്നത് ഇൻസ്റ്റിറ്റ്യൂട്ട് നശിച്ചുകിടന്ന സമയത്താണ്. ആ സ്ഥാപനത്തെ ഇപ്പോൾ ഒന്നും അല്ലാതാക്കി. ടെലിവിഷൻ മേഖല നശിച്ച അവസ്ഥയിലാണ്. കൊള്ളാവുന്ന ഒരു പരിപാടി പോലുമില്ലെന്നും അടൂർ പറഞ്ഞു.
വേദിയിൽ തന്നെ പ്രതിഷേധം
സിനിമയെടുത്താണ് പഠിക്കുന്നത്: ഗായിക, പുഷ്പവതി.
വിമർശനത്തിനു പിന്നാലെ വേദിയിലുണ്ടായിരുന്ന സിനിമാ പ്രവർത്തകർ പ്രതിഷേധമുയർത്തി. സംവിധായകൻ ഡോ. ബിജുവിനെ ഉൾപ്പടെ ചൂണ്ടിക്കാണിച്ചാണ് സദസിലുള്ളവർ മറുപടി നൽകിയത്.
ഗായിക പുഷ്പവതി അടൂരിന്‍റെ പരാമർശത്തെ ചോദ്യം ചെയ്തു. സിനിമയെടുത്താണ് പഠിക്കുന്നതെന്നാണ് പുഷ്പവതി പറഞ്ഞത്. എന്നാൽ, ഇത് വകവയ്ക്കാതെ അടൂർ പ്രസംഗം തുടരുകയായിരുന്നു. സിനിമകൾ എടുത്താണ് സംവിധായകനായതെന്ന് ശ്രീകുമാരൻ തമ്പിയും പ്രതികരിച്ചു.
സിനിമകൾ എടുത്താണ് സംവിധായകനായത്: ശ്രീകുമാരൻ തമ്പി.
മറുപടിയുമായി മന്ത്രിയും
പിന്നാലെ അടൂരിന് മറുപടിയുമായി മന്ത്രി സജി ചെറിയാൻ രംഗത്തെത്തി. കൂടുതല്‍ സിനിമകള്‍ക്ക് കൂടുതല്‍ പണം നല്‍കണമെന്നും അതൊരു തെറ്റായി താന്‍ കാണുന്നില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. പട്ടിക ജാതി, പട്ടിക വര്‍ഗങ്ങള്‍ക്ക് 98 വര്‍ഷമായിട്ടും സിനിമയുടെ മുഖ്യധാരയില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. അവര്‍ക്ക് സഹായം നല്‍കും. കേരത്തിലെ തലയെടുപ്പുള്ള സംവിധായകര്‍ അവരുടെ സിനിമ സ്‌ക്രീനിങ് ചെയ്യും. സ്ത്രീകള്‍ക്കും അതേ പരിഗണന നല്‍കും. ഒന്നരക്കോടി എടുത്തവര്‍ തന്നെ വെള്ളം കുടിച്ച് നില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് തുക മൂന്നായി വീതിക്കാന്‍ പറയുന്നതെന്നും മന്ത്രി പറഞ്ഞു.
മന്ത്രി സജി ചെറിയാൻ.
സിനിമയുടെ 80 ശതമാനത്തിലധികവും തുക ചെലവാക്കുന്നത് താരങ്ങള്‍ക്കു വേണ്ടിയാണ്. അതില്‍ എത്ര കുറക്കണം എന്നത് അവര് തന്നെ തീരുമാനിക്കണം. സുരേഷ് കുമാറും മോഹന്‍ലാലും ഒക്കെ അടുത്ത ആള്‍ക്കാര്‍ അല്ലേ, അവര്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കട്ടെ. സിനിമാ മേഖല മൊത്തത്തില്‍ കുഴപ്പം എന്ന അഭിപ്രായമില്ല. വര്‍ത്തമാന കാലത്ത് സിനിമ നിര്‍മിക്കുന്നവര്‍ക്ക് നല്ല സിനിമ എടുക്കണം എന്നത് മാത്രം അല്ല ലക്ഷ്യം. പല കച്ചവട ഉദ്ദേശ്യങ്ങളും ഉണ്ട്- സജി ചെറിയാന്‍ പറഞ്ഞു.സര്‍ക്കാരിന്‍റെ സിനിമാ ധന സഹായം സിനിമാ നയത്തിന്‍റെ ഭാഗമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടി സ്വീകരിച്ചില്ലെന്ന ശ്രീകുമാരൻ തമ്പിയുടെ പരാമര്‍ശത്തിലും സജി ചെറിയാന്‍ മറുപടി നല്‍കി. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് എവിടെ പോയി എന്ന ചോദ്യത്തിന് മറുപടിയാണ് ഈ കോണ്‍ക്ലേവെന്ന് മന്ത്രി പറഞ്ഞു.
ഹേമ കമ്മിറ്റിയില്‍ പരാതി ഉന്നയിച്ചവര്‍ക്ക് പൂര്‍ണ സംരക്ഷണം കൊടുക്കുന്നതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരാതി നൽകിയവർ തന്നെ അത് പിൻവലിച്ച സ്ഥിതിക്ക് മുടക്കിയ പണത്തിന് എന്ത് പ്രയോജനമെന്ന് ഹേമ കമിറ്റി റിപ്പോർട്ട് സംബന്ധിച്ച് ശ്രീകുമാരൻ തമ്പിയുടെ വിമർശനം.