മുംബൈയിൽ ഷാരൂഖ് ഖാൻ്റെ വീട്ടിൽ അതിക്രമിച്ചുകടന്ന യുവാക്കള്‍ പിടിയില്‍

ബുധനാഴ്ച അർധരാത്രിയോടെയാണ് രണ്ടുപേർ മതിൽ ചാടി കടന്ന് ഷാരൂഖിൻ്റെ വീട്ടിലെത്തി എന്നാണ് വിവരം
മുംബൈയിൽ ഷാരൂഖ് ഖാൻ്റെ വീട്ടിൽ   അതിക്രമിച്ചുകടന്ന യുവാക്കള്‍ പിടിയില്‍

മുംബൈ: ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ്റെ (shah rukh khan) വസതിയായ 'മന്നത്തിൽ'ബുധനാഴ്ച്ച അതിക്രമിച്ചുകടന്ന രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. ബുധനാഴ്ച അർധരാത്രിയോടെയാണ് രണ്ടുപേർ മതിൽ ചാടി കടന്ന് ഷാരൂഖിന്റെ വീട്ടിലെത്തി എന്നാണ് വിവരം.

തുടർന്ന് കഴിഞ്ഞ ദിവസം ഹൗസ് മാനേജർ രണ്ടുപേരെയും ബാന്ദ്ര പൊലീസിന് കൈമാറുകയായിരുന്നു.

ഷാരൂഖിൻ്റെ ആരാധകരാണ് പിടിയിലായ യുവാക്കൾ. യുവാക്കൾ വീടിൻ്റെ ചുറ്റുമതിലിനകത്തേക്ക് പ്രവേശിച്ച സമയത്ത് ഷാരൂഖ് വീട്ടിലുണ്ടായിരുന്നില്ലെന്നും ഒരു ചിത്രത്തിന്റെ ഷൂട്ടിലായിരുന്നു വെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വീടിൻ്റെ പിൻഭാഗത്തെ മതിൽ ചാടിയാണ് യുവാക്കൾ എത്തിയതെന്നാണ് റിപ്പോർട്ട്. പിടിയിലായ ശേഷം യുവാക്കൾ തന്നെയാണ് തങ്ങൾ ഷാരൂഖ് ഖാൻ്റെ ആരാധകരാണെന്നും അദ്ദേഹത്തെ കാണാനെത്തിയതാണെന്നും പറഞ്ഞത്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com