താരത്തിളക്കത്തിൽ '2018 എവെരിവൺ ഈസ് എ ഹീറോ' ; മേയ് 5ന് റിലീസ്

പ്രളയത്തിൻ്റെ ഓർമ്മപ്പെടുത്തലെന്നോണം, പൊരുതലിൻ്റെയും സാഹസത്തിൻ്റെയും അതിജീവനത്തിൻ്റെയും പ്രതീകമെന്നോണം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന ചിത്രമാണ് '2018 എവെരിവൺ ഈസ് എ ഹീറോ'
താരത്തിളക്കത്തിൽ '2018 എവെരിവൺ ഈസ് എ ഹീറോ' ; മേയ് 5ന് റിലീസ്

നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ തൻ്റെതായ കഴിവ് തെളിയിച്ച് പ്രേക്ഷക മനസിൽ ഇടം നേടിയ വ്യക്തിയാണ് ജൂഡ് ആന്തണി ജോസഫ്. സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം ഒന്നിനോടൊന്ന് മികച്ചത്. വ്യത്യസ്ഥ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അഭിനയത്തിൻ്റെ കാര്യത്തിലും മുൻനിരയിൽ. ഈ അവസരത്തിൽ ജൂഡ് ആന്തണിയുടെ കരിയർ ബെസ്റ്റ് എന്ന പദവി കരസ്ഥമാക്കി '2018 എവെരിവൺ ഈസ് എ ഹീറോ' എന്ന മലയാള ചിത്രം റിലീസിനൊരുങ്ങുകയാണ്. മെയ് 5 മുതൽ ചിത്രം തിയറ്ററുകളിലെത്തും.

വമ്പൻ താരനിരയോടെ പുറത്തിറങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ വളരെയധികം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. വിഷ്വൽ ക്വാളിറ്റി, സൗണ്ട് ഇഫക്ട് തുടങ്ങിയ ടെക്നിക്കൽ വശങ്ങളുടെ കാര്യത്തിലും യാതൊരു കോമ്പ്രമൈസും ചെയ്തിട്ടില്ല എന്നത് ട്രെയിലർ കാണുമ്പോൾ ബോധ്യമാവുന്നുണ്ട്. 2 മില്യൺ വ്യൂസിനു മുകളിൽ നേടി ട്രെൻഡിങ്ങിലാണ് ട്രെയിലർ ഇപ്പോഴും. ചിത്രത്തിലെ 'മിന്നൽ മിന്നാണെ' എന്ന വീഡിയോ ഗാനം കഴിഞ്ഞ ദിവസം യൂട്യൂബിൽ റിലീസ് ചെയ്‌തിരുന്നു. ജോ പോൾ വരികൾ ഒരുക്കിയ ഗാനം ശങ്കർ മഹാദേവനാണ് ആലപിച്ചിരിക്കുന്നത്.

പ്രളയത്തിൻ്റെ ഓർമ്മപ്പെടുത്തലെന്നോണം, പൊരുതലിൻ്റെയും സാഹസത്തിൻ്റെയും അതിജീവനത്തിൻ്റെയും പ്രതീകമെന്നോണം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന ചിത്രമാണ് '2018 എവെരിവൺ ഈസ് എ ഹീറോ'.

'കാവ്യാ ഫിലിംസ്', 'പി കെ പ്രൈം പ്രൊഡക്ഷൻസ് 'എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇത്രയേറെ താരത്തിളക്കത്തോടെ പുറത്തിറങ്ങുന്ന ചിത്രം എന്ന വലിയൊരു പ്രത്യേകതകൂടി സിനിമക്കുണ്ട്. അഖിൽ പി ധർമജൻ തിരക്കഥ ഒരുക്കിയ ചിത്രത്തിൻ്റെ ഛായാഗ്രഹണം അഖിൽ ജോർജ്ജും ചിത്രസംയോജനം ചമൻ ചാക്കോയുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. നോബിൻ പോളിന്റെതാണ് സംഗീതം, വിഷ്ണു ഗോവിന്ദിന്റെതാണ് സൗണ്ട് ഡിസൈൻ.

പ്രൊഡക്ഷൻ ഡിസൈനർ : മോഹൻദാസ്, ലൈൻ പ്രൊഡ്യൂസർ : ഗോപകുമാർ ജികെ, പ്രൊഡക്ഷൻ കൺട്രോളർ : ശ്രീകുമാർ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയക്ടർ : സൈലക്സ് അബ്രഹാം, വസ്ത്രാലങ്കാരം: സമീറ സനീഷ്, പി ആർ ഒ & ഡിജിറ്റൽ മാർക്കറ്റിങ്ങ് : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ് : സിനറ്റ് & ഫസലുൾ ഹഖ്, വി എഫ് എക്സ് : മിന്റ്സ്റ്റീൻ സ്റ്റ്യുഡിയോസ്, ഡിസൈൻസ് : യെല്ലോടൂത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com