ജാനകിക്ക് ഇനിഷ്യൽ നൽകാം; പേരുമാറ്റാൻ തയാറെന്ന് നിർമാതാക്കൾ

ഇനി ജാനകി എന്നത് ജാനകി വി. എന്നാക്കും
janaki vs state of kerala producers may change the name to v janaki

ജാനകിക്ക് ഇനിഷ്യൽ നൽകാം; പേരുമാറ്റാൻ തയാറെന്ന് നിർമാതാക്കൾ

Updated on

കൊച്ചി: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയുടെ പേരുമാറ്റാൻ തയാറെന്ന് നിർമാതാക്കൾ. ജാനകി വി. എന്നാക്കാൻ തയാറാണെന്ന് നിർമാതാക്കൾ കോടതിയെ അറിയിച്ചു. ഇതോടെ സിനിമയുടെ പേരി ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരള എന്നാക്കും.

ജാനകിക്ക് ഇനിഷ്യൽ നൽകിയാൽ സർ‌ട്ടിഫിക്കറ്റ് നൽകാമെന്ന് സെൻസർ ബോർഡ് അറിയിച്ചതോടെയാണ് പേരുമാറ്റാനുള്ള തീരുമാനത്തിലേക്ക് നിർമാതാക്കൾ എത്തിയത്.

ജാനകി എന്നത് ഹൈന്ദവ ദൈവമായ സീതയുടെ പേരായതിനാൽ മാറ്റണമെന്നായിരുന്നു സെൻസർ ബോർഡിന്‍റെ നിർദേശം. സിനിമയുടെ പേര് മാത്രമല്ല, സിനിമയിലെ കഥാപാത്രത്തിന്‍റെ പേരും മാറ്റണമെന്നാണ് നിർദേശം. സുരേഷ് ഗോപി ചിത്രത്തിൽ 96 തവണ ജാനകി എന്ന പേര് ഉപയോഗിക്കുന്നതായും സെൻസർ ബോർഡ് ചൂണ്ടിക്കാട്ടിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com