രാംഗോപാൽ വർമയ്ക്ക് 3 മാസം തടവ്

ചെക്ക് മടങ്ങിയ കേസിൽ ബോളിവുഡ് സംവിധായകൻ രാംഗോപാൽ വർമയ്ക്ക് മൂന്നു മാസം തടവ്. പരാതിക്കാരന് 3.72 ലക്ഷം രൂപ നഷ്ടപരിഹാരവും നൽകണം.
Ram Gopal Varma
രാംഗോപാൽ വർമ
Updated on

മുംബൈ: ചെക്ക് മടങ്ങിയ കേസിൽ ബോളിവുഡ് സംവിധായകൻ രാംഗോപാൽ വർമയ്ക്ക് മൂന്നു മാസം തടവ്. പരാതിക്കാരന് 3.72 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും മുംബൈ അന്ധേരി മജിസ്ട്രേറ്റ് കോടതി നിർദേശിച്ചു.

കേസിൽ വിചാരണയ്ക്കു ഹാജരാകാത്തതിനാൽ വർമയ്ക്കെതിരേ ജാമ്യമില്ലാ വോറന്‍റും പുറപ്പെടുവിച്ചു. ഏഴു വർഷം പഴക്കമുള്ള കേസിൽ ചൊവ്വാഴ്ച കോടതിയിൽ ഹാജരാകാൻ വർമയോടു നിർദേശിച്ചിരുന്നു. എന്നാൽ, അദ്ദേഹം ഹാജരായില്ല.

2018ൽ ശ്രീ എന്ന കമ്പനിയാണ് രാംഗോപാൽ വർമയുടെ കമ്പനിക്കെതിരേ കോടതിയെ സമീപിച്ചത്. 2022ൽ വർമയ്ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.

1973ലെ ക്രിമിനൽ നടപടിച്ചട്ടം 428ാം വകുപ്പ് പ്രകാരം പ്രതിയായ വർമ വിചാരണ വേളയിൽ തടവിൽ കിടക്കാത്തതിനാൽ ശിക്ഷ ഇളവിനു സാധ്യതയില്ലെന്നു കോടതി പറഞ്ഞു.

കരിയറിൽ ഉടനീളം വിവാദ കേന്ദ്രമായ വർമ പുതിയ ചിത്രത്തിന്‍റെ റിലീസിങ് തിരക്കുകളിലായിരിക്കെയാണു കോടതിയിൽ നിന്നു തിരിച്ചടി

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com