മൂന്നാം വിവാഹത്തിനു പിന്നാലെ നരച്ച മുടിയുമായി ആമിർ ഖാൻ; മടുത്തുവെന്ന് താരം

61 വയസുള്ള ആമിർ അടുത്തിടെയാണ് മൂന്നാമതും വിവാഹം കഴിച്ചത്.
Aamir Khan spotted with grey hair following his third marriage; star says he stopped dyeing as he got tired of it

മൂന്നാം വിവാഹത്തിനു പിന്നാലെ നരച്ച മുടിയുമായി ആമിർ ഖാൻ; മടുത്തുവെന്ന് താരം

Updated on: 

നരച്ച മുടിയുമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് ബോളിവുഡ് താരം ആമിർ ഖാൻ. താരത്തിന്‍റെ പുതിയ ലുക്ക് ആരാധകരെ അമ്പരപ്പിക്കുന്നുണ്ട്. മുംബൈയിൽ സെലിബ്രേറ്റ് സിനിമ ഫെസ്റ്റിവലിന്‍റെ ഭാഗമായി നടന്ന ചർച്ചയിൽ പങ്കെടുക്കാനാണ് ആമിർ സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ എത്തിയത്. പുതിയ സിനിമയ്ക്കു വേണ്ടിയുള്ള മേക്ക് ഓവർ ആണോ എന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു താരം മറുപടി നൽകിയത്.

ഡൈ ചെയ്യുന്നത് നിർത്തി, മടുത്തു എന്നും താരം കൂട്ടിച്ചേർത്തു. പക്ഷേ ആമിർ ഈ വേഷത്തിൽ എത്തിയിട്ടുണ്ടെങ്കിൽ അടുത്ത സിനിമയിൽ സമാനമായ ലുക്കുള്ള ഒരു കഥാപാത്രമുണ്ടായിരിക്കുമെന്ന് ചർച്ചയിൽ പങ്കെടുത്ത സുഭാഷ് ഘായി പറഞ്ഞു.

61 വയസുള്ള ആമിർ അടുത്തിടെയാണ് മൂന്നാമതും വിവാഹം കഴിച്ചത്. ഗൗരി സ്പ്രാട്ടിനെയാണ് താരം വിവാഹം കഴിച്ചത്. ഇരുവരുടെയും വിവാഹത്തിൽ ആമിറിന്‍റെ മുൻ ഭാര്യമാരായ റീന ദത്തയും കിരൺ റാവുവും പങ്കെടുത്തത് ശ്രദ്ധേയമായിരുന്നു.

logo
Metro Vaartha
www.metrovaartha.com