ആദമിന്‍റെയും ഹവ്വയുടെയും ജീവിതം സിനിമയാകുന്നു; 'ആദം - ഹവ്വ ഇൻ ഏദൻ' ടൈറ്റിൽ പോസ്റ്റർ

പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ആദം - ഹവ്വ ഇൻ ഏദൻ നിർമിക്കുന്നത് വർണശാലയുടെ ബാനറിൽ കുര്യൻ വർണശാലയാണ്
adam havva in eden

'ആദം - ഹവ്വ ഇൻ ഏദൻ' ടൈറ്റിൽ പോസ്റ്റർ

Updated on

ബൈബിളിലെ പഴയ നിയമത്തെ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു. "ആദം - ഹവ്വ ഇൻ ഏദൻ" എന്ന് പേരിട്ടിരിക്കുന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് കുര്യൻ വർണശാലയാണ്. പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ആദം -ഹവ്വ ഇൻ ഏദനിൽ നിർമിക്കുന്നത് വർണശാലയുടെ ബാനറിൽ കുര്യൻ വർണശാല തന്നെയാണ്. പ്രേം നസീറിനെയും മമ്മൂട്ടിയെയും നായകന്മാരാക്കി സിനിമകൾ നിർമിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുള്ള പരസ്യ കലാകാരൻ കൂടിയാണ് കുര്യൻ വർണശാല.

ബൈബിൾ പഴയ നിയമത്തിലെ ആദത്തിന്‍റെയും ഹവ്വയുടെയും മക്കളായ കായേൻ, ആബേൽ എന്നിവരുടെയും പച്ചയായ ജീവിതം അവതരിപ്പിക്കുകയാണ് 'ആദം - ഹവ്വ ഇൻ ഏദൻ' എന്ന ചിത്രത്തിൽ. പഴയ നിയമത്തിലെ 'ഉത്പത്തി' അധ്യായത്തിലെ ചരിത്ര സത്യങ്ങളോട് നൂറുശതമാനം നീതിപുലർത്തിയാണ് തിരക്കഥ രചിച്ചിരിക്കുന്നതെന്ന് അണിയറ പ്രവർതത്കർ പറയുന്നു

തികഞ്ഞ സാങ്കേതിക മികവോടെ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.

ആൽവിൻ ജോൺ ആദമിനെ അവതരിപ്പിക്കുമ്പോൾ ഹിന്ദി മോഡലും നടിയുമായ പൂജ ജിഗന്‍റെ ഹവ്വയായെത്തുന്നു. പഞ്ചാബ്, കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ ചിത്രീകരണം പൂർത്തിയായ ചിത്രം ഡിസംബർ അവസാനവാരം തിയേറ്ററുകളിൽ എത്തും.

സിനിമറ്റോഗ്രാഫി- അഭിഷേക് ചെന്നൈ, സമീർ ചണ്ഡീഗഡ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - ഡെയ്സി കുര്യൻ, ബിയങ്ക കുര്യൻ. ആർട്ട്- രാധാകൃഷ്ണൻ (R. K).മേക്കപ്പ്- ബിനോയ് കൊല്ലം. കോസ്റ്റും ഡിസൈനർ- ബബിഷ. പ്രൊഡക്ഷൻ കൺട്രോളർ - സുധൻ പേരൂർക്കട. വി.എഫ്.എക്സ് - റെഡ് ഷിഫ്റ്റ് സ്റ്റുഡിയോ, ഇ- വോയിസ് സ്റ്റുഡിയോസ്.ഫിനാൻസ് കൺട്രോളർ - ഷാജി കണ്ണമല. പി.ആർ.ഓ - എ. എസ്. ദിനേശ്, മനു ശിവൻ. പബ്ലിസിറ്റി ഡിസൈൻസ് - ഗായത്രി. പേട്രൻ- മാറ്റിനി നൗ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com